32.1 C
Saudi Arabia
Friday, October 10, 2025
spot_img

റഷ്യയിൽ ഭൂചലനം; സുനാമി മുന്നറിയിപ്പ്

മോസ്‌കോ: റഷ്യയിൽ ഭൂചലനം. കംചക്ത തീരത്താണ് റിക്ടർ സ്കെയിലിൽ 7.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപെട്ടതെന്ന് യുണൈറ്റഡ് സ്റ്റേറ്റ്സ് ജിയോളജിക്കൽ സർവേ (യുഎസ്‌ജിഎസ്) അറിയിച്ചു.

കംചത്ക മേഖലയിലെ പെട്രോപാവ്ലോവ്സ്‌ക് – കാമചാൾസ്‌കിയിൽ നിന്ന് 111 കിലോമീറ്റർ കിഴക്ക് 39.5 കിലോമീറ്റർ ആഴത്തിലാണ് ഭൂകമ്പം ഉണ്ടായതെന്ന് യുഎസ്‌ജിഎസ് അറിയിച്ചു.

റഷ്യൻ തീരങ്ങളിൽ ഒരു മീറ്റർ വരെ ഉയരത്തിൽ അപകടകരമായ തിരമാലകൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് പസഫിക് സുനാമി മുന്നറിയിപ്പ് കേന്ദ്രം അറിയിച്ചു.

ജപ്പാൻ, ഹവായ്, പസഫിക് സമുദ്രത്തിലെ മറ്റ് ദ്വീപുകൾ എന്നിവിടങ്ങളിൽ 30 സെന്റീമീറ്ററിൽ താഴെ ഉയരത്തിൽ തിരമാലകൾ ഉണ്ടാവാൻ സാധ്യതയുണ്ടെന്നും കേന്ദ്രം വ്യക്തമാക്കി

 

Related Articles

- Advertisement -spot_img

Latest Articles