28 C
Saudi Arabia
Friday, October 10, 2025
spot_img

വോട്ട് ചോരി; രാഹുൽ ഗാന്ധിയുടെ പ്രത്യേക വാർത്താസമ്മേളനം നാളെ

ന്യൂഡൽഹി: ലോക്‌സഭാ നേതാവ് രാഹുൽ ഗാന്ധിയുടെ പ്രത്യേക വാർത്താസമ്മേളനം നാളെ. രാവിലെ പത്ത് ഡൽഹിയിലെ പുതിയ കോൺഗ്രസ് ആസ്ഥാനത്തായിരിക്കും ഗാന്ധി മാധ്യമങ്ങളെ കാണുക. വോട്ട് ചോരിയുമായി ബന്ധപ്പെട്ട കൂടുതൽ തെളിവുകൾ നാളെ പുറത്തുവിടുമെന്നാണ് റിപ്പോർട്ടുകൾ.

പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ മണ്ഡലമായ വാരണാസിയിലെ വോട്ട് സംബന്ധിച്ച സുപ്രധാന വെളിപ്പെടുത്തലുകൾ നാളെ പുറത്തുവിടുമെന്നും ബോംബിനായി കാത്തിരിക്കണമെന്നും രാഹുൽ ഗാന്ധി നേരത്തെ പറഞ്ഞിരുന്നു. വോട്ടർ ക്രമക്കേടുമായി ബന്ധപ്പെട്ട് നേരത്തെ പുറത്തുവിട്ട വെളിപ്പെടുത്തലുകൾ അണുബോംബെന്നായിരുന്നു രാഹുൽ പറഞ്ഞിരുന്നത്.

അതേസമയം ബീഹാർ തെരഞ്ഞെടുപ്പിന് മുന്നോടിയായി ശക്തമായ പ്രചാരണമാണ് എൻഡിഎ, ഇന്ത്യ മുന്നണികൾ നടത്തുന്നത്. വോട്ട് പ്രചരണം ജനങ്ങളിലേക്ക് എത്തിക്കുന്നതിനായി രാഹുൽ ഗാന്ധി നടത്തിയ യാത്ര ബീഹാറിലെ ജനങ്ങൾക്കിടയിൽ സ്വാധീനം ചെലുത്തിയെന്ന് റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു. ഇതിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ കളത്തിലിറക്കി എൻഡിഎ സഖ്യവും ശകത്മായ പ്രചാരണങ്ങളിലേക്ക് കടന്നു.

ബീഹാറിന്റെ വികസന മുരടിപ്പും തൊഴിലില്ലായ്‌മയും വിവാദ എസ്‌ഐആർ നടപടികളും മുന്നണി ജനങ്ങളിലേക്ക എത്തിച്ചു. അതിന് തിരിച്ചടിയായി കോൺഗ്രസ് കേരളം ഘടകത്തിന്റെ ഫേസ്‌ബുക് പോസ്റ്റും കോൺഗ്രസ് മോദിയുടെ അമ്മയെ പരിഹസിച്ചെന്ന ആരോപണവും ഉയർത്തി. കേന്ദ്രത്തിൽ ജെഡിയു പിന്തുണയുടെ മൂന്നാം തവണയും അധികാരത്തിലേറിയ മോദിക്ക് എന്ത് വിലകൊടുത്തും ബീഹാറിലെ വിജയം അനിവാര്യമാണ്.

Related Articles

- Advertisement -spot_img

Latest Articles