റിയാദ്: സൗദി അറേബ്യൻ ഗ്രാൻറ് മുഫ്‌തി മുഫ്‌തി ശൈഖ് അബ്‌ദുൽ അസീസ് ബിൻ അബ്‌ദുല്ല ബിൻ മുഹമ്മദ് ആലു ശൈഖ് അന്തരിച്ചു. 82 വയസ്സായിരിരുന്നു. സൗദി പ്രസ് ഏജൻസിയാണ് ഇത് സംബന്ധിച്ച വാർത്ത പുറത്തുവിട്ടത്. ഇന്ന് പുലർച്ചെയായിരുന്നു അന്ത്യം. വേൾഡ് മുസ്‌ലിം ലീഗിൻറെ യൂപ്രീം കൗസിൽ പ്രസിഡന്റായിരുന്നു.
ഇന്ന് അസർ നിസ്‌കാര ശേഷം റിയാദിലെ ഇമാം തുർക്കി ബിൻ അബ്ദുല്ല പള്ളിയിൽ ജനാസ നിസ്കാരം നടക്കും. മക്കയിലെയും മദീനയിലെയും പള്ളിയുൾപ്പടെ സൗദിയിലെ എല്ലാ പള്ളികളിലും ജനാസ നിസ്‌കാരിക്കുന്നതിന് ഭരണാധികാരി സൽമാൻ രാജാവ് നിർദേശം നൽകി.
ഇസ്‌ലാമിനെ സേവിക്കുന്നതിനും മുസ്‌ലിംകളെ നയിക്കുന്നതിനും വേണ്ടി തന്റെ ജീവിതം സമർപ്പിച്ച പണ്ഡിതനയിരുന്നു അദ്ദേഹമെന്ന് റോയൽ കോർട്ട് ഇറക്കിയ സന്ദേശത്തിൽ പറഞ്ഞു.