41.6 C
Saudi Arabia
Friday, August 22, 2025
spot_img

കെ എം സി സി സോക്കർ ടൂർണമെന്റ്; രണ്ടാം വാര മൽസരം യാമ്പുവിൽ

യാം​ബു: കെ.​എം.​സി.​സി സൗ​ദി നാ​ഷ​ന​ൽ ക​മ്മി​റ്റി സൗ​ദി​യി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന ​പ്രഥമ  ദേ​ശീ​യ ഫു​ട്ബാ​ൾ  ര​ണ്ടാം വാ​ര മ​ത്സ​രം മേ​യ് 24 ന് ​യാം​ബു​വി​ൽ ന​ട​ക്കും. വെ​ള്ളി​യാ​ഴ്ച വൈകുന്നേരം 7 മ​ണി​ക്ക് യാം​ബു റോ​യ​ൽ ക​മീ​ഷ​ൻ ഇ​ന്റ​സ്ട്രി​യ​ൽ കോ​ള​ജ് മൈ​താ​നി​യി​ലാണ് മൽസരങ്ങൾ നടക്കുക.  ഫുട്ബോൾ  മേ​ള​യു​ടെ മു​ന്നോ​ടി​യാ​യി യാമ്പൂവിലെ വി​വി​ധ രാ​ഷ്ട്രീ​യ സാം​സ്‌​കാ​രി​ക കാ​യി​ക സം​ഘ​ട​നാ  നേ​താ​ക്ക​ളെ​യും പ്ര​തി​നി​ധി​ക​ളെ​യും പ​ങ്കെ​ടു​പ്പി​ച്ച് ‘പ്ര​തി​നി​ധി സം​ഗ​മം’ സം​ഘ​ടി​പ്പി​ച്ചു.

യാം​ബു കെ.​എം.​സി.​സി സെ​ൻ​ട്ര​ൽ ക​മ്മി​റ്റി ഓ​ഫീ​സി​ൽ  ചേ​ർ​ന്ന സം​ഗ​മ​ത്തി​ൽ സോ​ക്ക​ർ ഫു​ട്ബാ​ൾ ടൂ​ർ​ണ​മെ​ന്റ് ക​മ്മി​റ്റി  ചെ​യ​ർ​മാ​ൻ സി​റാ​ജ് മു​സ്‌​ലി​യാ​ര​ക​ത്ത് അ​ധ്യ​ക്ക്ഷം  വ​ഹി​ച്ചു. കെ.​എം.​സി.​സി യാം​ബു സെ​ൻ​ട്ര​ൽ ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ മു​സ്ത​ഫ മൊ​റ​യൂ​ർ ഉ​ദ്‌​ഘാ​ട​നം ചെ​യ്തു. പ്ര​സി​ഡ​ന്റ് നാ​സ​ർ ന​ടു​വി​ൽ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി നി​യാ​സ് പു​ത്തൂ​ർ എ​ന്നി​വ​ർ സം​സാ​രി​ച്ചു. വി​വി​ധ സാമൂഹിക സാം​സ്‌​കാ​രി​ക രാ​ഷ്ട്രീ​യ കാ​യി​ക സം​ഘ​ട​ന​ക​ളെ പ്ര​തി​നി​ധീ​ക​രി​ച്ച് അ​നീ​സു​ദ്ദീ​ൻ ചെ​റു​കു​ള​മ്പ് (ഗ​ൾ​ഫ് മാ​ധ്യ​മം), ഷൗ​ക്ക​ത്ത് മ​ണ്ണാ​ർ​ക്കാ​ട് ബി​ഹാ​സ് ക​രു​വാ​ര​ക്കു​ണ്ട്,  (ന​വോ​ദ​യ), ശ​മീ​ൽ മ​മ്പാ​ട് (ഒ.​ഐ.​സി.​സി), ഷ​ബീ​ർ ഹ​സ്സ​ൻ ( വൈ.​ഐ.​എ​ഫ്.​എ), (യൂ​നീ​ക് എ​ഫ്.​സി), സൈ​നു​ദ്ദീ​ൻ മ​ഞ്ചേ​രി  വി​പി​ൻ തോ​മ​സ് (ആ​ർ.​സി എ​ഫ്.​സി),  ശ​മീ​ർ ബാ​ബു (മ​ല​ബാ​ർ എ​ഫ്.​സി) ജാ​വീ​ദ് (ക​ണ്ണൂ​ർ ഫൈ​റ്റേ​ഴ്‌​സ്), എ​ന്നി​വ​രും വി​വി​ധ കെ.​എം.​സി.​സി ഘ​ട​ക​ങ്ങ​ളെ പ്ര​തി​നി​ധീ​ക​രി​ച്ച് അ​ബ്ദു​റ​സാ​ഖ് ന​മ്പ്രം, അ​ഹ്‌​മ​ദ്‌ ഫ​സ​ൽ എ.​ആ​ർ ന​ഗ​ർ, അ​ബ്ദു​റ​ഹീം ക​രു​വ​ന്തി​രു​ത്തി,  ഷാ​ജ​ഹാ​ൻ, അ​ബ്ബാ​സ​ലി,  അ​ബ്ദു​ൽ അ​സീ​സ് ചു​ങ്ക​ത്ത​റ എ​ന്നി​വ​രും ആ​ശം​സാ പ്ര​സം​ഗം ന​ട​ത്തി.

നാ​ഷ​ന​ൽ സോ​ക്ക​ർ  ടൂ​ർ​ണ​മെ​ന്റ് ചീ​ഫ് കോ​ഡി​നേ​റ്റ​ർ മു​ജീ​ബ് ഉ​പ്പ​ട  ടൂ​ർ​ണ​മെ​ന്റു​മാ​യി ബ​ന്ധ​പ്പെ​ട്ട കാ​ര്യ​ങ്ങ​ൾ വി​ശ​ദീ​ക​രി​ച്ചു. സൗ​ദി​യി​ലെ നാ​ല് പ്ര​വി​ശ്യ​ക​ളി​ൽ​ നി​ന്നു​മാ​യി എ​ട്ടു ടീ​മു​ക​ൾ മാ​റ്റു​ര​ക്കും.  കേ​ര​ള​ത്തി​ലെ പ്ര​ശ​സ്ത​രാ​യ താ​ര​ങ്ങ​ൾ മൽസരത്തിൽ പങ്കെടുക്കുമെന്നും  അ​ദ്ദേ​ഹം പ​റ​ഞ്ഞു. കെ.​എം.​സി.​സി യാം​ബു സെ​ൻ​ട്ര​ൽ  ട്ര​ഷ​റ​ർ അ​ലി​യാ​ർ മ​ണ്ണൂ​ർ സ്വാ​ഗ​ത​വും ചെ​യ​ർ​മാ​ൻ അ​യ്യൂ​ബ് എ​ട​രി​ക്കോ​ട് ന​ന്ദി​യും പ​റ​ഞ്ഞു. സു​ബൈ​ർ ചേ​ലേ​മ്പ്ര, അ​ബ്ദു​ൽ ഹ​മീ​ദ് കൊ​ക്ക​ച്ചാ​ൽ, ബ​ഷീ​ർ താ​നൂ​ർ എ​ന്നി​വ​ർ പ​രി​പാ​ടി​ക്ക് നേ​തൃ​ത്വം ന​ൽ​കി.

Related Articles

- Advertisement -spot_img

Latest Articles