34 C
Saudi Arabia
Friday, August 22, 2025
spot_img

റഫയിലെ ആക്രമണങ്ങൾ അവസാനിപ്പിക്കണം, യു എൻ കോടതി വിധി സൗദി സ്വാഗതം ചെയ്തു

റിയാദ്: ഇസ്രയേൽ റഫ യിൽ നടത്തുന്ന ആക്രമണങ്ങൾ ഉടൻ അവസാനിപ്പിക്കണമെന്ന യു എൻ സുപ്രീം കോടതി വിധി സൗദി അറേബ്യ സ്വാഗതം ചെയ്തു.  ഫലസ്തീൻ ജനതയുടെ ധാർമ്മികവും നിയമപരവുമായ അവകാശങ്ങളെ പിന്തുണയ്ക്കുന്നതിനുള്ള നിർണായക ചുവടുവെപ്പാണ് ഇതെന്ന് തീരുമാനത്തെ പ്രശംസിസിച്ചുകൊണ്ട് സൗദി വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു.

അന്താരാഷ്ട്ര  പ്രമേയങ്ങൾക്ക് അനുസൃതമായി ഫലസ്തീനിലെ എല്ലാ ഭൂ  പ്രദേശങ്ങളെയും ഉൾക്കൊളിച്ചുള്ള  രാഷ്ടനിർമ്മാണത്തിന്   അന്താരാഷ്ട്ര സമൂഹത്തിന്റെ  ഇടപെടലിന്റെ ആവശ്യകത  സൗദി അടിവരയിട്ടു.

ഫലസ്തീൻ ജനതയ്‌ക്കെതിരായ എല്ലാതരം  ആക്രമണങ്ങളും അവസാനിപ്പിക്കുന്നതിന് ഇസ്രയേലിന്റെ മേൽ സമ്മർദ്ദങ്ങൾ ചെലുത്താൻ  ആഗോള സമൂഹങ്ങളോട്   രാജ്യം ആഭ്യർഥിച്ചു.

ഗാസയിലെ റഫയിൽ സൈനിക പ്രവർത്തനങ്ങൾ നിർത്തിവയ്ക്കാനുള്ള ഐ സി ജെ യുടെ നിർദ്ദേശം മുസ്ലീം വേൾഡ് ലീഗും സ്വാഗതം ചെയ്തു. എം.ഡബ്ല്യു.എൽ സെക്രട്ടറി ജനറൽ ഷെയ്ഖ് ഡോ. മുഹമ്മദ് ബിൻ അബ്ദുൾകരീം അൽ-ഇസ, ഫലസ്തീൻ്റെ അവകാശങ്ങൾ സംരക്ഷിക്കുന്നതിൽ ഈ വിധിയുടെ  പങ്ക്  ശ്രദ്ധേയമാണ്.ഫലസ്തീനിലെ ആക്രമണങ്ങൾ  അവസാനിപ്പിച്ച്,  അന്താരാഷ്ട്ര കോടതിയുടെ  തീരുമാനങ്ങൾ നടപ്പാക്കി   ഫലസ്തീനിൽ  ശാശ്വത സമാധാനം പുലർത്താൻ അന്താരാഷ്ട്ര സമൂഹത്തോട് ആഹ്വാനം ചെയ്തു.

Related Articles

- Advertisement -spot_img

Latest Articles