റിയാദ്: മലപ്പുറം, കോട്ടപ്പടി ചുള്ളിക്കൽ വീട്ടിൽ ജംഷീർ (37) റിയാദിൽ ഹൃദയാഘാതം മൂലം മരണപ്പെട്ടു. ഷിഫയിലെ ഹോട്ടലിൽ ജോലി ചെയ്തുവരികയായിരുന്നു. ജോലിക്കിടയിൽ അസ്വസ്ഥത അനുഭവപ്പെട്ടതിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.
പിതാവ്: മുഹമ്മദാലി, മാതാവ്: ഹഫ്‌സത്ത്, ഭാര്യ സജ് ല
നടപടി ക്രമങ്ങൾക്കുശേഷം മൃതദേഹം റിയാദിൽ ഖബറടക്കുമെന്ന് ജീവകാരുണ്യ പ്രവർത്തകരായ സിദ്ധിക്ക് തൂവൂർ, കബീർ കാടൻസ് എന്നിവർ അറിയിച്ചു.