മക്ക: തിരൂരങ്ങാടി കൊടിഞ്ഞി സ്വദേശി മക്കയിൽ മരണപ്പെട്ടു. കൊടിഞ്ഞി കടുവള്ളൂർ സ്വദേശി ഫൈസലിന്റെ ഭാര്യ കുന്നുമ്മൽ മറിയാമു എന്നവരാണ് മരണപ്പെട്ടത്. കുടുംബ സമേതം കേന്ദ്ര ഹജ്ജ് കമ്മിറ്റിക്ക് കീഴിൽ ഹജ്ജിന് എത്തിയതായിരുന്നു. ഹജ്ജ് കർമ്മങ്ങൾ പൂർത്തിയാക്കി മദീനയിലേക്ക് പോകാനിരിക്കെയാണ് മരണം സംഭവിച്ചത്. കുറച്ചു ദിവസമായി ചുമയുണ്ടായിരുന്നു, ഡോക്ടറെ കാണുകയും മരുന്ന് കഴിക്കുകയും ചെയ്തിരുന്നു.
മക്കൾ: നൌഫൽ, നൌഫീദ. മരുമക്കൾ: ഷംലു വൈലത്തൂർ, ഫർസിൻ ചേളാരി
സുബ്‌ഹ് നിസ്കാര ശേഷം ഹറം ശരീഫിൽ ജനാസ നിസ്കാരം നിർവ്വഹിച്ചു മക്കയിൽ മറവ് ചെയ്യും.