ആലപ്പുഴ: മതിലിടിഞ്ഞു വീണ് ഒമ്പതാം ക്ലാസ് വിദ്യാർഥിക്കു ദാരുണാന്ത്യം. ആലപ്പുഴ ആറാട്ടുവഴിയിലാണ് വീടിന്റെ മതിലിടിഞ്ഞാണ് സംഭവം. അന്തേക്ക്പറമ്പ് അലിയുടെയും ഹസീനയുടെയും മകന് അല്‍ ഫയാസ് അലി (14) ആണ് മരണപ്പെട്ടത്.
സ്കൂൾ ട്യൂഷൻ കഴിഞ്ഞു മടങ്ങുന്നതിനിടെ സമീപത്തെ വീടിന്റെ മതിലിടിഞ്ഞ് ഫയാസ് അലിക്ക് മുകളിൽ വീഴുകയായിരുന്നു. ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ആലപ്പുഴ ലജ്നത്ത് സ്കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാർഥിയാണ് അൽ ഫയാസ്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.