റിയാദ്: സമസ്ത കേരള ജംഇയ്യതുല്‍ ഉലമ കേന്ദ്രമുശാവറ അംഗവും മർഹൂം ഉള്ളാൾ തങ്ങളുടെ മകനും ജമിഅ സഅദിയ്യ ജനറല്‍ സെക്രട്ടറിയും ദക്ഷിണ കന്നട സംയുക്ത ഖാളിയുമായ സയ്യിദ് ഫസല്‍
കോയമ്മ(കുറ) തങ്ങളുടെ നിര്യാണത്തിൽ ഐ സി എഫ് റിയാദ് അതീവ ദുഃഖം രേഖപ്പെടുത്തി.കേരളത്തിലെയും ദക്ഷിണ കർണാടകയിലെയും വിദ്യാഭ്യാസ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് നേതൃസ്ഥാനീയരായിരുന്ന കുറാ തങ്ങളുടെ വിയോഗം സമുദായത്തിന് തിരാനഷ്ടമാണെന്ന് ഐ സി എഫ് വാർത്താ കുറിപ്പിൽ അറിയിച്ചു.
ജൂലൈ 9 ചൊവ്വാഴ്ച രാത്രി 8 .30 ന് ബത്ഹ ഡി.പാലസിൽ വെച്ച് അനുസ്മരണ സംഗമം നടക്കുമെന്നു ഭാരവാഹികൾ അറിയിച്ചു.