റിയാദ്: സൗദി അറേബ്യയിലെ വാണിജ്യ സ്ഥാപനങ്ങളുടെ എല്ലാ രേഖകളും ലൈസൻസുകളും ഇനി ഒറ്റ ഇലക്ട്രോണിക് കോഡിൽ (ക്യു.ആർ കോഡി) ലഭ്യമാകും. വാണിജ്യ മന്ത്രാലയത്തിൻ്റെ ഔദ്യോഗിക വക്താവ് അബ്ദുറഹ്മാൻ അൽ-ഹുസൈനാണ് ലഭ്യമാകുന്ന കാര്യം അറിയിച്ചത്.
സൗദി ബിസിനസ് സെന്ററിന് കീഴിലുള്ള ബിസിനസ് പ്ലാറ്റ്ഫോം വഴിയാകും ഇതിനായി സൗകര്യം ഏർപ്പെടുത്തുക. സേവനം സൗജന്യമായിരിക്കുകയും ചെയ്യും. മുനിസിപ്പൽ ലൈസൻസുകൾ, വാണിജ്യ രജിസ്‌ട്രേഷൻ, നികുതി, സിവിൽ ഡിഫൻസ് എന്നിവയുൾപ്പെടെ സർക്കാർ സ്ഥാപനങ്ങളിൽ നിന്നുള്ള എല്ലാ രേഖകളും ക്യു.ആർ കോഡിൽ ലഭ്യമാകും.
രേഖകൾ ഓൺലൈനായി സൂക്ഷിക്കുന്നതോടെ വാണിജ്യ മേഖലയുടെ സുതാര്യത വർധിപ്പിക്കാനും വിവരങ്ങളുടെ കൃത്യത ഉറപ്പാക്കാനും എളുപ്പത്തിൽ സാധ്യമാകാൻ സാധിക്കും.