മലപ്പുറം: മരുമകൻ അമ്മായിയമ്മയെ വെട്ടിപ്പരിക്കേൽപ്പിച്ചു. മലപ്പുറം കുടുംബക്കോടതി പരിസരത്ത് വെച്ചാണ് സംഭവം. കഴുത്തിനും കാലിനും വെട്ടേറ്റ കാവനൂർ സ്വദേശി ശാന്തയെ ആദ്യം മലപ്പുറം താലൂക്ക് ആശുപത്രിയിലും പിന്നീട് മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ശാന്തയുടെ മകൾ ദിൽഷയുടെ ഭർത്താവ് വണ്ടൂർ സ്വദേശി ബൈജു മോനെ മലപ്പുറം പോലീസ് കസ്റ്റഡിയിലെടുത്തു.
ചൊവാഴ്ച ഉച്ചയ്ക്ക് ഒന്നോടെയാണ് സംഭവം. കോടതിയിൽ നിന്ന് കൗൺസലിംഗ് കഴിഞ്ഞ് പുറത്ത് വന്നപ്പോൾ ബൈജു ഓട്ടോറിക്ഷ കൊണ്ട് ദിൽഷയെ ഇടിച്ചു വീഴ്ത്തുകയായിരുന്നു. ദിൽഷയെ രക്ഷപ്പെടുത്താൻ ചെന്ന ശാന്തയെ ഓട്ടോയിൽ കരുതിയ വാളെടുത്ത് ബൈജു ആക്രമിക്കുകയായിരുന്നു. ബൈജുവിനെതിരെ പോലീസ് കൊലകുറ്റത്തിന് കേസെടുത്തു.
ബൈജുമോനിൽ നിന്നും വിവാഹമോചനം ആവശ്യപ്പെട്ടാണ് ദിൽഷ കോടതിയെ സമീപിച്ചത്. 2016 ൽ വിവാഹിതരായ ഇവർക്ക് രണ്ട് ആൺ കുട്ടികളുണ്ട്.