കല്പറ്റ : വയനാട് ചൂരൽമല മുണ്ടക്കൈ ഉരുള്‍പൊട്ടലില്‍ കാണാതായവര്‍ക്ക് വേണ്ടിയുള്ള തെരച്ചില്‍ ഇന്നും തുടരും. അപകടം നടന്ന ഏഴാം ദിവസമാണിന്ന്. തെരച്ചിലിന് ചൂരല്‍മലക്ക് മുകളിലേക്ക് പോകുന്നവരുടെ എണ്ണത്തിൽ ഇന്ന് നിയന്ത്രണം ഏര്‍പ്പെടുത്തും. എണ്ണം കൂടുന്നത് പ്രയാസങ്ങൾ സ്രഷ്ടിക്കുമെന്ന വിലയിരുത്തലിനെ തുടർന്നാണ് നടപടി.
വയനാട് ദുരന്തത്തിൽ കാണാതായവര്‍ക്കായി ചാലിയാര്‍ പുഴയിൽ ഇന്നും തെരച്ചില്‍ തുടരും. സന്നദ്ധ പ്രവർത്തകരുടെ സഹായത്തോടെ പഞ്ചായത്ത് അംഗങ്ങളുടെ നേതൃത്വത്തില്‍ ഓരോ വാര്‍ഡിലും 8 മണിയോടെ തെരച്ചില്‍ സംഘം ഇറങ്ങും.
ഉരുള്‍പൊട്ടലില്‍ മരണമടഞ്ഞവരുടെ എണ്ണം 387 ആയി. ഇതില്‍ 172 പേരെ മാത്രമാണ് ഇതുവരെ തിരിച്ചറിഞ്ഞിട്ടുള്ളത്. 221 പേരാണ് ഔദ്യോഗിക കണക്കനുസരിച്ച് മരിച്ചത്. 180 പേരെ ഇനിയും കണ്ടെത്താനുണ്ട്. ഇവര്‍ക്ക് വേണ്ടിയാണ് തെരച്ചില്‍ തുടരുന്നത്.
നീണ്ട അവധികള്‍ക്ക് ശേഷം വയനാട്ടിലെ സ്കൂളുകള്‍ ഇന്ന് തുറക്കും. ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കാത്ത സ്കൂളുകളാണ് തുറക്കുക.
ഞായറാഴ്ച തെരച്ചിലിന് പോയി വനത്തില്‍ അകപ്പെട്ട 18 പേർ ഇന്ന് തിരികെയെത്തും. കാന്തന്‍പാറയില്‍ കണ്ട മൃതദേഹം എടുക്കുന്നതില്‍ ഉണ്ടായ താമസത്തെ തുടര്‍ന്നാണ് ഇവരുടെ തിരിച്ചു വരാൻ സാധിക്കാതെ വന്നത് . കാട്ടാന ശല്യമുള്ളതിനാല്‍ രാത്രി തിരികെയെത്തുന്നത് സുരക്ഷിതമല്ലാത്തതിനാലാണ് ഇവര്‍ വനത്തില്‍ തന്നെ തുടരാന്‍ തീരുമാനിച്ചത്.