34 C
Saudi Arabia
Friday, August 22, 2025
spot_img

ദമ്മാമിൽ മലയാളി ദമ്പതികളെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി

ദമ്മാം: മലയാളി ദമ്പതികളെ അൽകോബാർ തുഖ്ബയിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. കൊല്ലം ത്രിക്കരുവ സ്വദേശികളായ അനൂപ്‌ മോഹന്‍ (37) ഭാര്യ രമ്യ മോള്‍ (28) വയസ്സ്) എന്നിവരെയാണ് അല്‍ ഖോബാര്‍ തുഖ്ബയിലെ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്. ദമ്പതികളുടെ അഞ്ചു വയസ്സുള്ള മകളുടെ കരച്ചില്‍ കേട്ടെത്തിയ അയല്‍വാസികളാണ് തൂങ്ങി നില്‍ക്കുന്ന അനൂപ്‌ മോഹനനെയും കട്ടിലില്‍ മരിച്ചു കിടക്കുന്ന രമ്യ മോളുടെയും മൃതദേഹങ്ങള്‍ കണ്ടത്. വിവരമറിയിച്ചതിനെ തുടർന്നെത്തിയ അല്‍ ഖോബാര്‍ പോലീസ് മകളിൽ നിന്നും വിവരങ്ങൾ അറിയുകയായിരുന്നു.

അച്ഛൻ തലയണ കൊണ്ട് ശ്വാസം മുട്ടിച്ചു കുഞ്ഞിനെയും കൊല്ലാൻ ശ്രമിച്ചെന്നും കരഞ്ഞപ്പോൾ അച്ഛൻ ഇറങ്ങിപ്പോയെന്നും മകളിൽ നിന്നും അറിയാൻ സാധിച്ചു.  പിന്നീട് അച്ഛന്‍ തൂങ്ങി നില്‍ക്കുന്നതാണ് കണ്ടെതെന്നും കുട്ടി പറഞ്ഞു. രണ്ടു മൂന്നു ദിവസമായി അമ്മ ഒന്നും സംസാരിക്കാതെ കട്ടിലില്‍ തന്നെ കിടക്കുകയയിരുന്നെന്നാണ് കുട്ടി പോലീസിനോട് പറഞ്ഞത്. നേരത്തെ രമ്യ മോള്‍ മരണപെട്ടിട്ടുണ്ടാവാം എന്ന അനുമാനത്തിലാണ് പോലീസ്. പോസ്റ്റ്മോർട്ടത്തിന് ശേഷം മാത്രമേ യഥാർഥ വിവരങ്ങൾ അറിയാൻ സാധിക്കുകയുള്ളൂ.

ദമ്മാമിലെ സാമൂഹ്യ പ്രവര്‍ത്തകന്‍ നാസ് വക്കത്തിന്റെ നേതൃത്വത്തില്‍ നടപടി ക്രമങ്ങള്‍ പുരോഗമിക്കുന്നു. മകള്‍ ആരാധ്യയില്‍ നിന്നും വിവരശേഖരണം  നടത്തിയ അല്‍കോബാര്‍ പോലീസ് കുട്ടിയെ നാസ് വക്കതിനെ ഏല്‍പ്പിക്കുകയും ചെയ്തു. തുടർ നടപടി ക്രമങ്ങള്‍ വേഗത്തിലാക്കുന്നതിനും കുഞ്ഞിന്റെ കൈമാറ്റം  എളുപ്പമാക്കുന്നതിനും നാസ് വക്കം ബന്ധുക്കളുമായും സഹപ്രവർത്തകരുമായും  ബന്ധപ്പെട്ടുവരുന്നുണ്ട്.

Related Articles

- Advertisement -spot_img

Latest Articles