മുൻഭാര്യയുടെ കാമുകനെ വെട്ടികൊന്നു; പ്രതി പിടിയിൽ

ബം​ഗു​ളൂ​രു: ബംഗളൂരു കെംപഗൗ​ഡ വിമാനത്താവളത്തിൽ യുവാവിനെ വെട്ടികൊന്ന പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. പ്രതിയുടെ മു​ൻ ഭാ​ര്യ​യു​ടെ കാ​മു​ക​നാ​ണ്  കൊല്ലപ്പെട്ട യുവാവ്. വിമാനത്താവളത്തിൽ ട്രോളി ഓ​പ്പ​റേ​റ്റ​റാ​യി ജോലി ചെയ്യുകയായിരുന്ന യുവാവാണ് കൊല്ലപ്പെട്ടത്.

പ്രതിയുടെ മുൻ ഭാര്യയുമായി മരിച്ചയാൾക്ക് അവിഹിതബന്ധം ഉണ്ടായിരുന്നു. അക്കാരണത്താൽ 2022 ൽ പ്രതി ഭാര്യയിൽ നിന്നും വിവാഹമോചനം നേടുകയും ചെയ്തിരുന്നു. ശേഷം പല തവണ യുവാവിനെ വധിക്കാൻ പ്രതി ശ്രമിച്ചിരുന്നു. ആയുധം ബാഗിൽ ഒളിപ്പിച്ചാണ് പ്രതി വിമാനത്താവളത്തിലെത്തിയത്. ഏറെ നേരം യുവാവിനെ കാത്തിരിക്കുകയും കണ്ടയുടനെ വെട്ടി കൊലപ്പെടുത്തുകയുമായിരുന്നു. പോലീസ് കേസ് അന്വേഷണം തുടരുന്നുണ്ട്

Related Articles

- Advertisement -spot_img

Latest Articles