ബംഗളൂരു: രണ്ട് വയസ്സുകാരിയെ തട്ടി കൊണ്ടുവന്ന മലയാളിയെ പോലീസ് പിടികൂടി. കർണാടകയിലെ കങ്കനാടിയിൽ നിന്നാണ് കുട്ടിയെ തട്ടി കൊണ്ട് വന്നത്. പറവൂർ സ്വദേശി അനീഷ് കുമാറാണ് (49) കാസർഗോട്ട് പോലീസ് പിടിയിലായത്. .
ട്രയിനിൽ യാത്ര ചെയ്യുന്നതിനിടെ സംശയം തോന്നിയ യാത്രക്കാർ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. റെയിൽവെ പോലീസും ആർ പി എഫും എത്തിയാണ് അനില് കുമാറിനെ അറസ്റ്റ് ചെയ്യുന്നത്. പരസ്പര വിരുദ്ധമായ മൊഴികളാണ് ഇദ്ദേഹം നല്കുന്നതെന്നാണ് പോലീസ് പറയുന്നത്.