തിരുവനന്തപുരം: പോലീസ് വകുപ്പിനെതിരെയും എ ഡി ജി പി അജിത് കുമാറിനെതിയും മറ്റും പി വി അൻവർ എം എൽ എ ഉന്നയിച്ച എല്ലാ ആരോപണങ്ങളും അന്വേഷിക്കുമെന്നും അൻവർ എം എൽ എ യിൽ നിന്നും മൊഴിയെടുക്കുമെന്നും ഡി ജി പി ശൈഖ് ദർവേഷ് സാഹിബ് പറഞ്ഞു. വസ്തുനിഷ്ഠമായ എല്ലാ കാര്യങ്ങളും അന്വേഷിക്കുമെന്നും അദ്ദേഹം അറിയിച്ചു.
പ്രത്യേക അന്വേഷണ സംഘത്തിന്റെ യോഗം ഇന്ന് ഡി ജി പി വിളിച്ചു ചേർത്തിരുന്നു. രാവിലെയും ഉച്ചക്കുമായി രണ്ട് സെഷനായിട്ടാണ് യോഗം ചേർന്നത്. അൻവർ എം എൽ എ ഉന്നയിച്ച ആരോപണങ്ങൾ യോഗം വിശദമായി ചർച്ച ചെയ്തു. അന്വേഷണത്തിന്റെ പ്രാരംഭ ഘട്ടമെന്ന നിലയിൽ അൻവർ എം എൽ എയിൽ നിന്നും എ ഡി ജി പി അജിത് കുമാറിൽ നിന്നും മൊഴിയെടുക്കും.
ആക്ഷേപങ്ങൾക്ക് അവസരം നൽകാത്ത രീതിയിലായിരിക്കും അന്വേഷണങ്ങൾ നടക്കേണ്ടെതെന്ന് യോഗത്തിൽ ഡി ജി പി പറഞ്ഞു. അൻവർ എം എൽ എ ഉന്നയിച്ച വ്യത്യസ്ത ആരോപണനങ്ങളിൽ ആരൊക്കെ എന്തൊക്കെ വിഷയങ്ങളാണ് അന്വേഷിക്കേണ്ടതെന്നും ഏതൊക്കെ റാങ്കിലുള്ളവർ ഏതൊക്കെ വിഷയങ്ങൾ അന്വേഷിക്കണമെന്നും പിന്നീട് തീരുമാനിക്കുമെന്നും ഡി ജി പി അറിയിച്ചു.