മലപ്പുറം: നിപ ബാധിച്ച് മരണപ്പെട്ട യുവാവിന്റെ റൂട്ട് മാപ് ആരോഗ്യ വകുപ്പ് പുറത്തു വിട്ടു. സെപ്തംബര്‍ നാലു മുതല്‍ എട്ടു വരെയുള്ള ദിവസങ്ങളിലെ റൂട്ട് മാപ്പാണ് പുറത്ത് വിട്ടത്.
നിലമ്പൂര്‍ പോലീസ് സ്‌റ്റേഷന്‍ വണ്ടൂര്‍ നിംസ്, പെരിന്തല്‍മണ്ണ എം ഇ എസ് മെഡിക്കല്‍ കോളേജ്, ഫാസില്‍ ക്ലിനിക്, ജെ എം സി ക്ലിനിക് എന്നിവിടങ്ങളില്‍ യുവാവ് എത്തിയിട്ടുണ്ട്. പാരമ്പര്യ വൈദ്യന്‍ ബാബുവിനെയും യുവാവ് സന്ദര്‍ശിച്ചിട്ടുണ്ട്.
പനി ബാധിച്ച് ബാബുവില്‍ നിന്നും യുവാവ് ചികില്‍സ നേടിയിരുന്നു. മലപ്പുറം നിപ കണ്‍ട്രോള്‍ സെല്ലാണ് റൂട്ട് മാപ് പുറത്തിറക്കിയത്. യുവാവ് നാട്ടില്‍ വന്നപ്പോള്‍ ബന്ധപ്പെട്ടിരുന്ന എല്ലാവരും നിപ കണ്‍ട്രോള്‍ സെല്ലുമായി ബന്ധപ്പെടണമെന്ന് അധികൃതര്‍ അറിയിച്ചു.
നിപ സ്ഥിരീകരണത്തോടെ മലപ്പുറം ജില്ലയില്‍ ജാഗ്രത ശക്തമാക്കി. മാസ്‌ക് ഉള്‍പ്പടെയുള്ള നിരവധി നിയന്ത്രണങ്ങള്‍ ജില്ലയില്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ജില്ലയില്‍ കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ട്.
കണ്‍ട്രോള്‍ റൂുമായി 483 273 010, 0483 273 060 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാവുന്നതാണ്.