കൊച്ചി: പ്രായപൂർത്തിയാകാത്ത പെൺ കുട്ടിയെ പീഡിപ്പിച്ച വെസ്റ്റ് ബംഗാൾ മൂർഷിദാബാദ് സ്വദേശി സോണി അറസ്റ്റിൽ. പെരുമ്പാവൂർ പോലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
കാഞ്ഞിരക്കാട് വാടക വീട്ടിൽ തമാസിക്കുന്ന അതിഥി തൊഴിലാളികളുടെ പ്രായപൂർത്തിയാകാത്ത മകളെയാണ് പ്രതി പീഡിപ്പിച്ചത്. പെൺ കുട്ടി താമസിക്കുന്ന വീടിനടുത്ത വീട്ടിൽ തന്നെയാണ് പ്രതി കുടുംബ സമേതം താമസിച്ചിരുന്നത്.
പെൺ കുട്ടിയുടെ വീട്ടിൽ നിത്യ സന്ദർഷകനായ പ്രതി പെരുമ്പാവൂരിലെ ഒരു പ്ലൈവുഡ് കമ്പനിയിൽ ജോലി ചെയ്യുകയാണ്. കുട്ടി നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് പോലീസ് കേസെടുത്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു