തൃശൂർ: തൃശൂർ പൂരം അലങ്കോലമാക്കിയതുമായി ബന്ധപ്പെട്ട് എ ഡി ജി പി അജിത് കുമാർ സമർപ്പിച്ച റിപ്പോർട്ട് തള്ളി പാറമേക്കാവ്, തിരുവമ്പാടി ദേവസ്വം അതികൃതർ. ഈ രീതിയിലുള്ള റിപ്പോർട്ട് തന്നെ വരുമെന്ന് അരിയാഹാരം കഴിക്കുന്ന എല്ലാവർക്കും അറിയാമായിരുന്നുവെന്ന് തിരുവമ്പാടി ദേവസ്വം സെക്രട്ടറി കെ ഗിരീഷ് കുമാർ പറഞ്ഞു.
പാളിച്ചകളോടെ തന്നെയായിരുന്നു പൂരത്തിന്റെ തുടക്കം. ഏറ്റവും കൂടുതൽ കച്ചവടം നടക്കുന്ന സാമ്പിൾ പൂരം ദിവസം പ്രദർശന നഗരിയിലെ കടകൾ പോലീസ് നിർബന്ധിച്ചു അടപ്പിച്ചു. ചുമതയിലുണ്ടായിരുന്ന ഉദ്യോഗസ്‌ഥൻ പോലുമറിയാതെയാണ് പോലീസ് കടകൾ ബലമായി അടപ്പിച്ചതേന് ഗിരീഷ് കുമാർ പറഞ്ഞു.
വനം വകുപ്പിന്റെ നേതൃത്വത്തിലാണ് പൂരം കലക്കൽ നടന്നതെന്ന് പാറമേക്കാവ് ദേവസ്വം സെക്രട്ടറി ജി രാജേഷ് പറഞ്ഞു. സംഭവത്തിൽ സി ബി ഐ അന്വേഷണം വേണമെന്നും രാജേഷ് ആവശ്യപ്പെട്ടു.