ന്യൂഡൽഹി: യൂത്ത് കോൺഗ്രസിന്റെ പുതിയ ദേശീയ അധ്യക്ഷനായി ജമ്മു കശ്മീരിലെ യുവ നേതാവ് ഉദയ്ഭാനു ചിബ് നിയമിതനായി. യൂത്ത് കോൺഗ്രസ് ജനറൽ സെക്രട്ടറിയായി പ്രവർത്തിച്ച് വരികയായിരുന്ന ഉദയ് ഭാനുവിനെ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയാണ് യൂത്ത് കോണ്ഗ്രസ് അധ്യക്ഷനായി പ്രഖ്യാപിച്ചത്.
ജമ്മു കശ്മീര്‍ സംസ്ഥാന യൂത്ത് കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ കൂടിയായിരുന്നു അദ്ദേഹം.
ജമ്മു കശ്മീര്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടന്നുവരുന്നതിനിടെയാണ് യുവനേതാവായ ഉദയ്ഭാനുവിന്റെ നിയമനം. ജമ്മു കശ്മീരില്‍ കോണ്‍ഗ്രസിന്റെ തിരഞ്ഞെടുപ്പ് പ്രകടന പത്രികാ കമ്മിറ്റി അംഗം കൂടിയാണ് ഉദയ്ഭാനു.