തിരുനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജിലെ കാത് ലാബിലാണ് ചട്ടം ലംഘിച്ചു ഓണാഘോഷം നടക്കുന്നത്. മെഡിക്കൽ കോളേജ് കാർഡിയോളജി വിഭാഗമാണ് പരിപാടി സംഘടിപ്പിച്ചത്. ഉച്ചക്ക് തുടങ്ങിയ ആഘോഷ പരിപാടികൾ രാത്രി വൈകിയിട്ടും അവസാനിച്ചിട്ടില്ല.
കാർഡിയോളജി മേധാവിയുൾപ്പടെ തിയേറ്റർ യൂണിഫോമിൽ ഓണസദ്യ കഴിക്കുന്ന ചിത്രം സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. കലാപരിപാടികളുടെ ചിത്രങ്ങളും പ്രചരിച്ചിട്ടുണ്ട്. ഓപ്പറേഷൻ തിയേറ്ററിലെ ഓണാഘാഷം നേരത്തെയും വിവാദമായിരുന്നു.
പാർട്ടിയും നേതാക്കളും അൻവറിനെ പ്രതിരോധിക്കാൻ ഇറങ്ങിയതിന്റെ മറവിൽ ഉദ്യോഗസ്ഥർ പല മേഖലകളിലും അഴിഞ്ഞാടുകയാണെന്ന വിമർശങ്ങളും സോഷ്യൽ മീഡിയയിൽ നിറയുന്നുണ്ട്.