മലപ്പുറം: മുഖ്യമന്ത്രി പിണറായി വിജയനെയും എമ്മിനെയും രൂക്ഷമായി വിമർശിച്ച പി വി അൻവർ എം എൽ എക്കു മറുപടിയായി പാലോളി മുഹമ്മദ് കുട്ടി. അൻവറിന്റെ നീക്കങ്ങൾക്കു പിന്നിൽ ജമാഅത്തെ ഇസ്ലാമി, എസ് ഡി പി ഐ തുടങ്ങിയ മാത്ത് മൗലിക വാദികളാണെന്നു പാലോളി പറഞ്ഞു.
നാട്ടിൽ നേട്ടം കൊയ്യുകയാണ് ഇവരുടെ ലക്ഷ്യം. അൻവറിന്റെ പൊതു സമ്മേളനം വിജയിപ്പിച്ചത് ഇത്തരം സംഘടനകളാണ്. നിസ്കാരം തടയാൻ പാർട്ടി ശ്രമിച്ചെന്ന ആരോപണം വിലകുറഞ്ഞതാണെന്നും പാലോലി ആരോപിച്ചു.
അൻവറിന്റെ രാഷ്ട്രീയ വിശദീകരണത്തിൽ സി പി എമ്മിന് ആശങ്കയില്ലെന്ന് നേതാക്കൾ പറയുമ്പോഴും അൻവറിനെ പ്രതിരോധിക്കാൻ ഏറ്റവും താണ ആരോപണങ്ങളാണ് സി പി എം നേതാക്കളും മുഖ്യമന്ത്രിയും ഉയർത്തുന്നതിന് പരക്കെ വിമർശനം ഉയർന്നു.
സി പി എം പ്രതിരോധത്തിലാവുന്ന ഘട്ടങ്ങളിലെല്ലാം ഹവാല പണവും തീവ്രവാദ പ്രവർത്തനവും മലപ്പുറം ജില്ലക്കെതിരെ ഉയർത്തി ആർ എസ എസിനെ പ്രീതിപ്പെടുത്താനും വിഷയത്തിൽ നിന്നും ശ്രദ്ധ തിരിക്കാനുമാണ് സി പി എം അണികളിൽ നിന്ന് പോലും വിമർശനം ഉയർന്നു തുടങ്ങിയിട്ടുണ്ട്.