കോഴിക്കോട്: അൻവറിന് മറുപടിയുമായി വീണ്ടും മുഖ്യമന്ത്രി. അൻവർ ഉന്നയിച്ചിരുന്ന ആരോപണങ്ങൾ തള്ളിക്കളയുകയല്ല, ഗൗരവത്തോടെ കാണുകയായിരുന്നു സർക്കാർ ചെയ്തതെന്ന് മുഖ്യമന്ത്രി .
അൻവർ ഉന്നയിച്ച ആരോപണങ്ങൾ പരിശോധിക്കാൻ ഡി ജി പിക്ക് കാഴിൽ പ്രത്യേക ടീമിനെ നിയോഗിച്ചു. ആ റിപ്പോർട്ട് വരട്ടെ എന്നും മുഖ്യമന്ത്രി പറഞ്ഞു. ഒരുമാസത്തിനുള്ളിൽ റിപ്പോർട്ട് സർക്കാരിന് ലഭിക്കും അതിന് ശേഷം നടപടിയുണ്ടാകും. അൻവർ ഇപ്പോൾ രംഗത്തു വന്നതിനു പിന്നിൽ വേറെ അജണ്ടയാണ് അതിനു പിന്നിലെ താല്പര്യങ്ങൾ പിന്നീട് പറയും.
വർഗീയ വിദ്വേഷങ്ങൾ തിരുകി കയറ്റാനുള്ള ശ്രമങ്ങൾ നാട് തിരിച്ചറിയുമെന്നും പിണറയി വിജയൻ പറഞ്ഞു. സ്വർണ്ണക്കടത്ത് പിടി കൂടുമ്പോൾ ചിലർക്ക് പൊള്ളുന്നുണ്ട്. ഗൂഢ ലക്ഷ്യങ്ങൾ ഉള്ളവർക്ക് അത് വഴി പോകാമെന്നും അദ്ദേഹം പറഞ്ഞു.