മുംബൈ: പ്രമുഖ വ്യവസായിയും ടാറ്റ ഗ്രൂപ് മുൻചെയർമാനുമായ രത്തൻ ടാറ്റ അന്തരിച്ചു. 86 വയസ്സായിരുന്നു. വാർധക്യ സഹജമായ രോഗങ്ങളാലാണ് അന്ത്യം. രക്ത സമ്മർദ്ദം കുറഞ്ഞതിനെ തുടർന്ന് കഴിഞ്ഞ തിങ്കളാഴ്ചയാണ് ടാറ്റയെ മുബൈയിലെ ബ്രീച് കാൻഡി ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചിരുന്നത്.തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.
1937 ഡിസംബർ 28 നാണു രത്തൻ ടാറ്റായുടെ ജനനം. ജെ ആർ ഡി ടാറ്റയുടെ ദത്തുപുത്രൻ നവൽ ടാറ്റയുടെ മകനായിരുന്നു. ആർക്കിടെക്ച്ചർ എഞ്ചിനീയറിംഗിൽ ബിരുദം നേടിയ രത്തൻ, ടാറ്റ ഗ്രൂപ്പിനെ 21 വർഷം മുന്നോട്ടു നയിച്ചു. ടാറ്റ ഗ്രൂപ്പിൽ നിന്നും ദേശസാൽകരണത്തിലൂടെ നഷ്ടപെട്ട എയർ ഇന്ത്യ ടാറ്റ ഗ്രൂപ്പിലേക്ക് തന്നെ തിരിച്ചു കൊണ്ടുവരാനായത് രത്തൻ ടാറ്റയുടെ മികവ് തന്നെയായായി വിലയിരുത്തപ്പെട്ടിരുന്നു.