കോഴിക്കോട്: മര്‍കസ് നോളജ് സിറ്റിയിലെ അലിഫ് ഗ്ലോബല്‍ സ്‌കൂളിനെത്തേടി ഈ വര്‍ഷം എത്തിയത് രണ്ട് അംഗീകാരങ്ങള്‍. സി ബി എസ് ഇ സിലബസ് പ്രകാരം പ്ലസ് വണ്‍ ആരംഭിക്കുവാനുള്ള അനുമതി ലഭിച്ചു. പത്താംതരം വരെയുള്ള ക്ലാസ്സുകളാണ് സ്‌കൂളില്‍ നിലവിലുള്ളത്. കൂടാതെ, ഐ എസ് ഒ 9001:2015 അംഗീകാരംകൂടി അലിഫ് സ്‌കൂളിന് ലഭിച്ചു.
ഈ നേട്ടങ്ങള്‍ക്കായി പ്രവര്‍ത്തിച്ച ജീവനക്കാരെ മാനേജ്മന്റ് ആദരിച്ചു. ചടങ്ങില്‍ ചെയര്‍മാന്‍ ടി പി അലി അബ്ദുര്‍റഹ്മാന്‍, ഡയറക്ടര്‍മാരായ സയ്യിദ് ഫസല്‍, ലുഖ്‌മാൻ പാഴൂർ, ലത്തീഫ് ഹാജി, പ്രിന്‍സിപ്പല്‍ ഷാനവാസ് കെ ടി അഡ്മിനിസ്ട്രേറ്റീവ് ഓഫിസര്‍ അബ്ദുസലീം, അക്കാദമിക് ഡയറക്ടര്‍ ഹമീദ ബാനു തുടങ്ങിയവര്‍ സംസാരിച്ചു.
ഹോസ്റ്റല്‍ സൗകര്യത്തോടുകൂടിയുള്ള സ്‌കൂളില്‍ നിലവില്‍ വിവിധ സംസ്ഥാനങ്ങളില്‍ നിന്നും ഇന്ത്യക്ക് പുറത്തുനിന്നുമുള്ള കുട്ടികള്‍ പഠിച്ചുകൊണ്ടിരിക്കുന്നു. 2025 ജൂണ്‍ മുതല്‍ പ്ലസ് വണ്‍ ക്ലാസ്സുകള്‍ തുടങ്ങാനാകുമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു. പ്ലസ് വണ്ണിലേക്കുള്ള അഡ്മിഷന്‍ രജിസ്‌ട്രേഷന്‍ ആരംഭിച്ചിട്ടുണ്ട്.



