ന്യൂഡൽഹി: രാജ്യത്തെ മദ്‌റസകൾ നിർത്തലാക്കണമെന്ന് കേന്ദ്ര ബാലാവകാശ കമ്മീഷൻ. മദ്‌റസകൾക്ക് നൽകി വരുന്ന ഗ്രാന്റ് നിർത്തലാക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന ചീഫ് സെക്രട്ടറിമാർക്ക് ബാലാവകാശ കമ്മീഷൻ കത്തയച്ചു.
മദ്‌റസകളിലെ കുട്ടികളെ പൊതുവിദ്യാലയങ്ങളിലേക്ക് മാറ്റണമെന്നാണ് കമ്മീഷൻ ശുപാർശ ചെയ്തിരിക്കുന്നത്. ഇതര മതവിശ്വാസികൾ മദ്‌റസകളിൽ പഠിക്കുന്നുണ്ടെങ്കിൽ അവരെ മറ്റു സ്‌കൂളുകളിലേക്ക് മാറ്റാൻ നടപടി സ്വീകരിക്കണം. മദ്‌റസകളിൽ പഠിക്കുന്നവർക്ക് ഔപചാരിക വിദ്യാഭ്യാസം ലഭിക്കുന്നുണ്ടെന്ന് സർക്കാർ ഉറപ്പ് വരുത്തണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു.
മുസ്‌ലിംകളെ മുഖ്യധാരയിലേക്ക് കൊണ്ട് വരുന്നതിൽ മദ്‌റസകൾ പരാജയപെട്ടുവെന്ന കുറ്റപെടുത്തലുകളാണ് കമ്മീഷൻ നടത്തിയത്. മദ്‌റസയിൽ നടത്തുന്ന വിദ്യാഭ്യാസത്തിന് പല സംസ്ഥാങ്ങളും അംഗീകാരം നൽകുന്നുവെന്നും ഇത് പൊതുവിദ്യാഭ്യാസനിയമത്തിന് എതിരാണെന്നുമാണ് കമ്മീഷൻ പറയുന്നത്.
കുട്ടികൾക്ക് വിദ്യാഭ്യാസം നൽകുന്നതിൽ മദ്‌റസകൾ തടസം നിൽക്കുന്നുണ്ടെന്നും. മദ്‌റസ ബോർഡുകൾ റദ്ദ് ചെയ്യണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു.
പുതിയ നിർദ്ദേശത്തിനെതിരെ എൻ ഡി എ ഘടക കക്ഷിയായ എൽ ജെ പി രംഗത്തെത്തി.വിഷയം പഠിച്ച ശേഷം പ്രതികരിക്കാമെന്ന് നിലപിടിലാണ് കോൺഗ്രസ് ഉൾപ്പടെയുളള പ്രതിപക്ഷ കക്ഷികൾ.