റിയാദ്: റിയാദ് കൊയിലാണ്ടി കൂട്ടം രക്ഷധികാരിയും സാമൂഹിക പ്രവർത്തകനുമായ പി വി സഫറുല്ല നിര്യാതനായി. സുഹൃത്തിനെ വിമാനത്താവളത്തിൽ നിന്നും കാറിൽ കൊണ്ടുവരുന്നതിനിടെ ഹൃദയാഘാതം സംഭവിക്കുകയായിരുന്നു. ഉടനെ ആശുപതിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
പരേതനായ ഇബ്രാഹിം ഹാജി മലേഷ്യയാണ് പിതാവ്. മാതാവ്: ഫാത്തിമ ആബിദ, ഭാര്യ: കെ എം സലീന, മക്കൾ: ഡോ. തൻഹ മറിയം, മുഹമ്മദ് അലൻ(മർകസ് ലോ കോളേജ് വിദ്യാർഥി) അഫ്രിൻ സഫറുല്ല (ഡി എം മിംസ് വയനാട് വിദ്യാർഥി), ലയാൻ സഫറുല്ല (ഗോകുലം പബ്ലിക് സ്‌കൂൾ, വടകര)
കെ എം സി സി യുടെ നേതൃത്വത്തിൽ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങൾ പൂർത്തീകരിച്ചു വരുന്നു.