28.5 C
Saudi Arabia
Friday, August 22, 2025
spot_img

ഇന്ത്യയുടെ ആകാശയാത്ര, നിരന്തരമുള്ള വ്യാജ ബോബ് ഭീഷണിയിൽ . ഒരാഴ്ച്ചക്കുള്ളിൽ 40 ൽ പരം വ്യാജ ഭീഷണികൾ

ന്യൂ ഡൽഹി : ഇന്ത്യയിലേക്കുള്ളതും ഇന്ത്യയിൽ നിന്ന് പുറപ്പെടുന്നതുമായ ഇന്ത്യൻ വിമാനങ്ങൾക്ക് നിരന്തരമായ വ്യാജ ബോംബ് ഭീഷണി. കഴിഞ്ഞ ദിവസം, വിസ്താര എയർലൈനിൻ്റെ മൂന്ന് രാജ്യാന്തര വിമാനങ്ങൾക്കാണ് ബോംബ് ഭീഷണിഉണ്ടായത്. ഇതിൽ ഡൽഹിയിൽ നിന്ന് ലണ്ടനിലേക്ക് പറന്ന UK17 വിമാനം മുൻകരുതൽ നടപടിയായി ഫ്രാങ്ക്ഫർട്ടിലേക്ക് വഴിതിരിച്ചുവിട്ടതായി അധികൃതർ അറിയിച്ചു. ഭീഷണി ഉണ്ടായിരുന്ന ഡൽഹി – പാരിസ് വിമാവും ഡൽഹി – ഹോങ്കോങ് വിമാനവും സുരക്ഷിതമായി അതാത് വിമാന താവങ്ങളിൽ ഇറങ്ങിയതായും അധികൃതർ അറിയിച്ചു.

ഇൻഡിഗോയുടെ അഞ്ചു വിമാനങ്ങൾക്കാണ് ബോംബ് ഭീഷണിയുണ്ടായത്. എല്ലാ വിമാനങ്ങളും അടിയന്തര ലാൻഡിംഗ് നടത്താൻ നിർദ്ദേശിച്ചിക്കുകയായിരുന്നു. ഇതിലെ ജിദ്ദ-മുംബൈ, ഹൈദരാബാദ്-ചണ്ഡീഗഡ്, ജോധ്പൂർ-ഡൽഹി എന്നിവിടങ്ങളിൽ സർവീസ് നടത്തുന്ന വിമാനങ്ങൾ ഡൽഹി വിമാനത്താവളത്തിൽ ഇറങ്ങിയതായി വൃത്തങ്ങൾ സൂചിപ്പിക്കുന്നു. മുംബൈയിൽ നിന്നും ഡൽഹിയിൽ നിന്നും ഇസ്താംബുളിലേക്ക് പുറപ്പെട്ട വിമാനങ്ങൾക്ക് ആയിരുന്നു മറ്റ് രണ്ട് ഭീഷണികളും.

ദുബായ്-ജയ്പൂർ എയർ ഇന്ത്യ വിമാനത്തിന് ലഭിച്ച ഭീഷണിയെ തുടർന്ന് ശനിയാഴ്ച പുലർച്ചെ ജയ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ അടിയന്തര ലാൻഡിംഗ് നടത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ഇൻഡിഗോ വിമാനങ്ങൾക്ക് ഭീഷണി. 189 യാത്രക്കാരുമായി വിമാനം പുലർച്ചെ 1.20ന് വിമാനത്താവളത്തിൽ സുരക്ഷിതമായി ഇറക്കിയ വിമാനം വിശദമായി പരിശോധിച്ചെങ്കിലും സംശയകരമായി ഒന്നും കണ്ടെത്തിയിട്ടില്ല.

ബുധനാഴ്ച രാവിലെ ഡൽഹിയിൽ നിന്ന് ബെംഗളൂരുവിലേക്ക് പറന്ന ആകാശ എയർ വിമാനമാണ് ബോംബ് ഭീഷണിയെത്തുടർന്ന് അടിയന്തിരമായി ഇറക്കിയ മറ്റൊരു വിമാനം. 3കുട്ടികളൂം 7 ജീവനക്കാരും ഉൾപ്പെടെ 174 യാത്രക്കാരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. ഉടൻ തന്നെ ഡൽഹിഎയർപോർട്ടിലേക്ക് തിരിച്ചുവിട്ട വിമാനം പിന്നീട് സുരക്ഷിതമായി ഇറക്കുകയായിരുന്നു.

ചൊവ്വാഴ്ച ഡൽഹിയിൽ നിന്ന് ചിക്കാഗോയിലേക്കുള്ള എയർ ഇന്ത്യ വിമാനം ബോംബ് ഭീഷണിയെ തുടർന്ന് കാനഡയിലേക്ക് തിരിച്ചുവിട്ടിരുന്നു. മധുരയിൽ നിന്ന് സിംഗപ്പൂരിലേക്കുള്ള മറ്റൊരു എയർ ഇന്ത്യ വിമാനത്തിനും ബോംബ് ഭീഷണിയുണ്ടായി, രണ്ട് സിംഗപ്പൂർ സായുധ സേനാ ജെറ്റുകൾ ജനവാസ മേഖലകളിൽ നിന്ന് വിമാനത്തിന് അകമ്പടിയായി പോയിരുന്നു. സൗദി അറേബ്യയിൽ നിന്ന് ലഖ്‌നൗവിലേക്ക് പറന്നുയർന്ന ഇൻഡിഗോ വിമാനത്തിന് ചൊവ്വാഴ്ച ബോംബ് ഭീഷണി ലഭിച്ചതിനെ തുടർന്ന് വിമാനം ജയ്പൂർ വിമാനത്താവളത്തിൽ അടിയന്തരമായി ഇറക്കി. ഐസൊലേഷൻ ബേയിലേക്ക് കൊണ്ടുപോയി.

തിങ്കളാഴ്ചയും മുംബൈയിൽ ജിദ്ദയിലേക്കും മസ്‌കറ്റിലേക്കും സർവീസ് നടത്തുന്ന ഇൻഡിഗോയുടെ രണ്ട് അന്താരാഷ്‌ട്ര വിമാനങ്ങൾക്ക് ബോംബ് ഭീഷണി ലഭിച്ചതിനെത്തുടർന്ന് സുരക്ഷാ പരിശോധന നടത്തേണ്ടി വന്നു കൂടാതെ, മുംബൈയിൽ നിന്ന് ന്യൂയോർക്കിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ വിമാനം ഭീഷണിയെ തുടർന്ന് ഡൽഹിയിലേക്ക് തിരിച്ചുവിട്ടു.

കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി , ഇന്ത്യൻ വിമാനക്കമ്പനികൾ നടത്തുന്ന 40 ലധികം വിമാനങ്ങൾക്കാണ് ബോംബ് ഭീഷണി ലഭിച്ചിത്, ഇതെല്ലം പിന്നീട് വ്യാജമാണെന്ന് തിരിച്ചറിയുകയായിരുന്നു. സോഷ്യൽ മീഡിയ വഴിയാണ് ഭീഷണികൾ ലഭിക്കുന്നത്. വിമാനക്കമ്പനികൾക്ക് വ്യാജ ബോംബ് ഭീഷണികൾ ഉണ്ടാകുന്നത് തടയാൻ കുറ്റവാളികളെ നോ ഫ്ലൈ ലിസ്റ്റിൽ ഉൾപ്പെടുത്തുന്നത് ഉൾപ്പെടെ കർശനമായ മാനദണ്ഡങ്ങൾ ഏർപ്പെടുത്താൻ സിവിൽ ഏവിയേഷൻ മന്ത്രാലയം പദ്ധതിയിടുതയാണ് വിവരം.

Related Articles

- Advertisement -spot_img

Latest Articles