വാഷിങ്ടൺ : യുണൈറ്റഡ് സ്റ്റേറ്റ്സ് ഡിപ്പാർട്ട്മെൻ്റ് ഓഫ് ഹോംലാൻഡ് സെക്യൂരിറ്റി (ഡിഎച്ച്എസ്), രാജ്യത്ത് താമസിക്കാൻ ഉചിതമായ അനുമതികളും രേഖകളും ഇല്ലാത്ത ഇന്ത്യക്കാരെ കഴിഞ്ഞ ദിവസം നാടുകടത്തി അമേരിക്കയിൽ താമസിക്കാൻ രേഖാപരമായി അനുമതി ഇല്ലാത്തവരെ, ചാർട്ടേഡ് വിമാനത്തിൽ ഇന്ത്യയിലേക്ക് തിരിച്ചയച്ചതായി വകുപ്പ് പ്രസ്താവനയിൽ പറഞ്ഞു.
ക്രമരഹിതമായ കുടിയേറ്റം കുറയ്ക്കാനും നിരുത്സാഹപ്പെടുത്താനും മനുഷ്യക്കടത്തിനെ ചെറുക്കാനും നാടിന്റെ സുരക്ഷയ്ക്കും നിരന്തരമായ സഹകരണത്തിനും വേണ്ടിയാണ് ഈ നീക്കം. യുഎസിൽ തുടരാൻ ന്യായമായ കാരണങ്ങളില്ലാത്ത ഇന്ത്യൻ പൗരന്മാരെയാണ് നീക്കം ചെയ്യലിന് വിധേയരാക്കിയതെന്നും മറ്റുള്ള വ്യജ പ്രചാരണങ്ങളിൽ വീഴരുതെന്നും ആഭ്യന്തര സുരക്ഷാ ഡെപ്യൂട്ടി സെക്രട്ടറിയുടെ ചുമതലകൾ നിർവഹിക്കുന്ന മുതിർന്ന ഉദ്യോഗസ്ഥൻ ക്രിസ്റ്റി കനേഗല്ലോ പറഞ്ഞു.
യുഎസ് ഇമിഗ്രേഷൻ നിയമങ്ങൾ നിരന്തരമായി നടപ്പാക്കുന്നുണ്ടെന്നും അനധികൃതമായി രാജ്യത്ത് പ്രവേശിക്കുന്നവർക്ക് കടുത്ത ശിക്ഷ ലഭിക്കുമെന്നും ഡിഎച്ച്എസ് വ്യക്തമാക്കി. നിയമാനുസൃതമായ കുടിയേറ്റം പ്രോത്സാഹിപ്പിക്കുകയും നിയമപരമായ അടിസ്ഥാനമില്ലാത്തവരെ അമേരിക്കയിൽ നിന്ന് തിരികെ അയക്കുന്നതും തുടരുകയും ചെയ്യുമെന്ന് അദ്ദേഹം വ്യകത്മാക്കി.
കൊളംബിയ, ഇക്വഡോർ, പെറു, ഈജിപ്ത്, മൗറിറ്റാനിയ, സെനഗൽ, ഉസ്ബെക്കിസ്ഥാൻ, ചൈന , ഇന്ത്യ എന്നിവയുൾപ്പെടെ നിരവധി രാജ്യങ്ങളിലെ ആളുകളെ കഴിഞ്ഞ വർഷം മുഴുവൻ ഡിഎച്ച്എസ് നാടുകടത്തിയിട്ടുണ്ട്. ഈ ശ്രമങ്ങൾ കാരണം, 2010 ന് ശേഷമുള്ള മറ്റേതൊരു വർഷത്തേക്കാളും കൂടുതൽ വ്യക്തികളെ എഫ്ഐ 24-ൽ ഡിപ്പാർട്ട്‌മെൻ്റ് നീക്കം ചെയ്തിട്ടുണ്ട്.
ഇന്ത്യയുൾപ്പെടെ 145-ലധികം രാജ്യങ്ങളിലേക്ക് ഡിഎച്ച്എസ് 495-ലധികം വിമാനങ്ങൾ ഇതിനായി സേവനം ചെയ്തിട്ടുണ്ട്. യുഎസ് സർക്കാർ ഏജൻസി 2024 ജൂൺ മുതൽ 160,000-ത്തിലധികം ആളുകളെയാണ് തിരികെ അയച്ചത്.
2023 ഒക്ടോബറിനും 2024 സെപ്റ്റംബറിനുമിടയിൽ 25,616 ഇന്ത്യക്കാർ മെക്സിക്കോയിൽ നിന്ന് തെക്കൻ യുഎസിലേക്ക് അതിർത്തി കടക്കാൻ ശ്രമിച്ചതായാണ് കണക്കുകൾ. 43,764 ഇന്ത്യക്കാർ കാനഡയിൽ നിന്ന് അതിർത്തി കടക്കാൻ ശ്രമിച്ചതായും കണക്കുകൾ കാണുന്നുണ്ട്. കഴിഞ്ഞ രണ്ട് വർഷത്തിനിടെ 1,86,000 ഇന്ത്യക്കാർ അനധികൃതമായി യുഎസിൽ പ്രവേശിക്കാൻ ശ്രമിച്ചതായി അമേരിക്കൻ അധികൃതർ അറിയിച്ചു