കണ്ണൂർ: ജില്ലയിലെ പുതിയ എ ഡി എമ്മായി കൊല്ലം സ്വദേശി പത്മചന്ദ്ര കുറുപ്പ് സ്ഥാനമേറ്റു. നാഷണൽ ഹൈവേ അക്വിസിഷനിൽ നേരത്തെ ജോലി ചെയ്തിരുന്നു. ഇന്ന് രാവിലെയാണ് അദ്ദേഹം ചുമതലയേറ്റത്.
എ ഡി എം നവീൻ ബാബു ജീവനൊടുക്കിയ സാഹചര്യത്തിലാണ് പത്മചന്ദ്ര കുറുപ്പ് കണ്ണൂരിൽ ചുമതലയേറ്റത്. പ്രതീക്ഷയോടെയാണ് കണ്ണൂരിൽ വന്നതെന്നും കാര്യങ്ങൾ പഠിച്ചു വരുന്നേയുള്ളുവെന്നും കുറുപ്പ് മാധ്യമങ്ങളോട് പറഞ്ഞു.
നവീൻ ബാബുവുമായി ഒരുമിച്ചു ജോലി ചെയ്തിട്ടില്ലെന്നും കേട്ട പരിചയം മാത്രമാണുള്ളത്. നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കാര്യങ്ങൾ നിയമപരമായി തന്നെ നീങ്ങുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.