കാസറഗോഡ്: തുണി ഉണക്കാനിടുമ്പോൾ വൈദ്യുതി ലൈനിൽ തട്ടി 16 കാരി ഷോക്കേറ്റ് മരിച്ചു. പെർള ഇടിയെടുക്കയിലെ ബി ആർ ഫാത്തിമ (16) യാണ് മരണപ്പെട്ടത്. ബുധനാഴ്ച രാവിലെയാണ് സംഭവം. കുട്ടിയെ രക്ഷപ്പെടുത്താനുള്ള ശ്രമത്തിനിടയിൽ മാതാവ് ഹവ്വാബിക്കും ഷോക്കേറ്റു.
പിതാവ്: പി ഇസ്മായീൽ, സഹോദരങ്ങൾ: മുഹമ്മദ് ഇഷാക്, മുഹമ്മദ് ഷാനിദ്, മുഹമ്മദ് ആഷിഫ്, ഇബ്റാഹിം ഖലീൽ. സംഭവത്തിൽ ബദിയടുക്ക പോലീസ് ഇൻക്വസ്റ്റ് തയ്യാറാക്കി.