കൊച്ചി: എസ് വൈ എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ഡോ. മുഹമ്മദ് അബ്ദുല്‍ ഹകീം അസ്ഹരി നയിക്കുന്ന മാനവ സഞ്ചാരത്തിന് വ്യവസായ നഗരത്തില്‍ ഊഷ്മള സ്വീകരണം നല്‍കി. നാളെ ഇടുക്കി ജില്ലയിലാണ് പ്രയാണം. വൈകിട്ട് അടിമാലിയിൽ ആണ് മാനവ സംഗമം.
അതിരാവിലെ ജില്ലയിലെ ഒമ്പത് കേന്ദ്രങ്ങളില്‍ സംഘടിപ്പിച്ച പ്രഭാത നടത്തത്തോടെയാണ് മാനവ സഞ്ചാരം എറണാകുളം ജില്ലയില്‍ പ്രയാണമാരംഭിച്ചത്. എസ് വൈ എസ് സംസ്ഥാന നേതാക്കള്‍ ഓരോ കേന്ദ്രങ്ങളിലും നേതൃത്വം നല്‍കി. നൂറുക്കണക്കിന് ജനങ്ങള്‍ പങ്കാളികളായി. വൈകിട്ട് എറണാകുളം മറൈന്‍ഡ്രൈവില്‍ നിന്ന് ആരംഭിച്ച സൗഹൃദ നടത്തത്തില്‍ വിവിധ മത- രാഷ്ട്രീയ- സാമൂഹിക- സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ അണിനിരന്നു. തുടര്‍ന്ന്, ടൗണ്‍ ഹാളില്‍ നടന്ന മാനവസംഗമം മാനവസംഗമം പ്രമുഖ സാഹിത്യകാരന്‍ എം കെ സാനു ഉദ്ഘാടനം ചെയ്തു. സംഘാടക ചെയര്‍മാന്‍ ടി പി എം ഇബ്രാഹിം ഖാന്‍ അധ്യക്ഷത വഹിച്ചു. സയ്യിദ് സി ടി ഹാഷിം തങ്ങള്‍ പ്രാര്‍ഥന നടത്തി.
എസ് വൈ എസ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് ത്വാഹാ സഖാഫി സന്ദേശപ്രഭാഷണം നടത്തി. യാത്രാ നായകന്‍ ഡോ. അബ്ദുല്‍ ഹകീം അസ്ഹരി മാനവസംഗമത്തെ അഭിസംബോധന ചെയ്തു. എം എല്‍ എമാരായ അന്‍വര്‍ സദാത്ത് , കെ ജെ മാക്‌സി , ടിജെ വിനോദ് , ഡി സി സി പ്രസിഡന്റ് മുഹമ്മദ് ശിയാസ്, കേരള മുസ്്‌ലിം ജമാഅത്ത് ജില്ലാ പ്രസിഡന്റ് വി എച്ച് അലി ദാരിമി, കല്‍ത്തറ അബ്ദുല്‍ ഖാദര്‍ മദനി, സ്വാമി ധര്‍മ ചൈതന്യ, അഡ്വ. സെബാസ്റ്റ്യന്‍ പോള്‍, രാമചന്ദ്രന്‍ വേണു, കുസാറ്റ് മുന്‍ വി സി ഡോ. ശശിധരന്‍, ഷാജി ജോര്‍ജ് സംസാരിച്ചു.
സയ്യിദ് മുഹമ്മദ് തുറാബ് സഖാഫി, റഹ്‌മത്തുള്ള സഖാഫി എളമരം, എന്‍ എം സ്വദിഖ് സഖാഫി, ഡോ. മുഹമ്മദ് ഫാറൂഖ് നഈമി, സിദ്ധീഖ് സഖാഫി നേമം, കെ അബ്ദുറഷീദ് നരിക്കോട്, സി ഹൈദ്രോസ് ഹാജി, അഷ്‌റഫ് സഖാഫി ശ്രീമൂലനഗരം, സിദ്ദീഖ് അശ്അരി, കെ എസ് എം ഷാജഹാന്‍ സഖാഫി, യൂസഫ് സഖാഫി വയല്‍ക്കര മാനവസംഗമത്തില്‍ സംബന്ധിച്ചു.