തൃശൂർ: തടി കയറ്റി വന്ന ലോറിക്ക് നിയന്ത്രണം നഷ്ടപ്പെട്ട് ഉറങ്ങികിടന്ന നാടോടി സംഘത്തിനിടയിലേക്ക് പാഞ്ഞുകയറി അഞ്ചു പേർ മരണപെട്ടു.തൃശൂർ ജില്ലയിലെ നാട്ടികയിലാണ് സംഭവം. പുലർച്ചെ നാലു മണിയോടെയാണ് അപകടം ഉണ്ടായത്. കളിയപ്പൻ (50), നാഗമ്മ(30), ബംഗായി(20), ജീവൻ(നാല്) എന്നിവരാണ് മരണപ്പെട്ടത്. ഒരാളെ തിരിച്ചറിയാൻ ബാക്കിയുണ്ട്.
കണ്ണൂരിൽ നിന്നും തടിയുമായെത്തിയ ലോറിയാണ് അപകടത്തിൽ പെട്ടത്. ഈ പരിസരത്ത് ഉറങ്ങിക്കിടന്നവരുടെ ഇടയിലേക്ക് ലോറി പാഞ്ഞു കയറുകയായിരുന്നു.
ലോറി ക്ളീനർ അലക്‌സ് ആണ് വാഹനം ഓടിച്ചതെന്നറിയുന്നു. അലക്‌സിനു ലൈസൻസ് ഇല്ലന്നാണ് മനസ്സിലാകുന്നത്. ക്ളീനർ കണ്ണൂർ ആലങ്കോട് സ്വദേശി അലെക്സിനെയും ഡ്രൈവർ ജോസിനെയും പോലീസ് അറസ്റ്റ് ചെയ്തു. അലക്‌സ് മദ്യ ലഹരിയിൽ ആയിരുന്നെന്ന് പോലീസ് പറഞ്ഞു.
ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകട കാരണമെന്നാണ് പ്രാഥമിക വിവരം. പരിക്കേറ്റവരെ തൃശൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റി. രണ്ടു പേരുടെ നില ഗുരുതരമായി തുടരുകയാണ്.