31.6 C
Saudi Arabia
Friday, August 22, 2025
spot_img

അദാനിയെ ജയിലിലടക്കണം, രാഹുൽ ഗാന്ധി

ന്യൂഡൽഹി: യുഎസ് അധികൃതരുടെ കൈക്കൂലി ആരോപണങ്ങളിൽ ശതകോടീശ്വരന്മാർക്കെതിരെ നടപടിയെടുക്കാത്തതിൽ കേന്ദ്രസർക്കാരിനെ വിമർശിച്ച് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി.
20 വർഷ കാലയളവിൽ 2 ബില്യൺ യുഎസ് ഡോളർ ലാഭമുണ്ടാക്കുന്ന സൗരോർജ്ജ വൈദ്യുതി വിതരണത്തിനുള്ള കരാറുകൾ നേടിയെടുക്കാൻ പോർട്ട്-ടു-എനർജി കമ്പനിയുടെ സ്ഥാപക ചെയർമാൻ ഗൗതം അദാനി, സാഗർ അദാനി, എക്സിക്യൂട്ടീവ് വിനീത് ജെയിൻ എന്നിവർ ഇന്ത്യൻ ഉദ്യോഗസ്ഥർക്ക് 265 മില്യൺ ഡോളർ കൈക്കൂലി നൽകാൻ ശ്രമിച്ചെന്ന യുഎസ് ഡിപ്പാർട്ട്മെൻ്റ് ഓഫ് ജസ്റ്റിസ് ആരോപണം ഉന്നയിച്ചിരുന്നു.

ശീതകാല സമ്മേളനത്തിൽ പങ്കെടുക്കാനെത്തിയ കോൺഗ്രസ് നേതാവ് പാർലമെൻ്റിന് പുറത്ത് സംസാരിക്കവെ അദാനിയെ ജയിലിലടക്കണമെന്ന് രാഹുൽ ആവശ്യപ്പെട്ടു . “അദാനി ആരോപണങ്ങൾ അംഗീകരിക്കുമെന്ന് നിങ്ങൾ കരുതുന്നുണ്ടോ? തീർച്ചയായും അദ്ദേഹം ആരോപണങ്ങൾ നിഷേധിക്കും. അദാനിയെ അറസ്റ്റ് ചെയ്യണം എന്നതാണ് ആവശ്യമെന്നും രാഹുൽ പറഞ്ഞു.

ചെറിയ കുറ്റങ്ങൾക്ക് നൂറുകണക്കിന് ആളുകളെ അറസ്റ്റ് ചെയ്യുമ്പോൾ , അമേരിക്കയിൽ ആയിരക്കണക്കിന് കോടിയുടെ കുറ്റം ചുമത്തപ്പെട്ട ഒരാൾ മാന്യനായി കഴിയുന്നു. ജയിലിൽ കിടക്കേണ്ട ആളെ സർക്കാർ സംരക്ഷിക്കുന്നു, ”രാഹുൽ പറഞ്ഞു.

പാർലമെൻ്റിൻ്റെ ശീതകാല സമ്മേളനത്തിൻ്റെ മൂന്നാം ദിവസമാണ് അദാനി ആരോപണങ്ങൾ ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ ബഹളം വെച്ചത്. ഇരുസഭകളും ആരംഭിച്ചതിന് തൊട്ടുപിന്നാലെ ലോക്‌സഭ 12 വരെയും രാജ്യസഭ 11.30 വരെയും നിർത്തിവച്ചു.

Related Articles

- Advertisement -spot_img

Latest Articles