റിയാദ്: മലപ്പുറം ജില്ല പ്രവാസി അസോസിയേഷൻ (മിഅ) പുതുവർഷ കലണ്ടർ പ്രകാശനം ചെയ്തു. റിയാദ് മലസിലെ ചെറീസ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ മുഖ്യ രക്ഷാധികാരി നാസർ വണ്ടൂർ, ഉപദേശക സമിതി അംഗം സിദ്ദീഖ് കല്ലുപറമ്പൻ, നിർവാഹക സമിതി അംഗം ഹർഷദ് ബഹസൻ തങ്ങൾ എന്നിവർ ചേർന്ന് പ്രകാശനം നിർവഹിച്ചു.
പ്രസിഡൻറ് ഫൈസൽ തമ്പലക്കോടൻ അധ്യക്ഷത വഹിച്ചു. വർക്കിങ് പ്രസിഡൻറുമാരായ അസൈനാർ ഒബയാർ, സൈഫുന്നിസ സിദ്ദീഖ്, ഭരണസമിതി അംഗങ്ങളായ ഹബീബുറഹ്മാൻ, മജീദ് മണ്ണാർമല, സമീർ മാളിയേക്കല്‍, അബ്ദുൽ മജീദ് ചോല, എ.പി. ശിഹാബുദ്ദീന്, വി. അബ്ദുൽ നാസര്‍, സൈഫുല്ല, കെ.പി. മജീദ് എന്നിവർ സംസാരിച്ചു. നിസാം കോട്ടക്കൽ, സുനിൽ ബാബു എടവണ്ണ, അൻവർ സാദത്ത് വെട്ടം, ഷമീർ കല്ലിങ്ങല്‍, റിയാസ് വണ്ടൂർ നേതൃത്വം നൽകി. ജനറൽ സെക്രട്ടറി സഫീർ തലാപ്പിൽ സ്വാഗതവും ട്രഷറർ ഉമർ അലി അക്ബർ നന്ദിയും പറഞ്ഞു.