35 C
Saudi Arabia
Friday, October 10, 2025
spot_img

കർഷകസമരം; 29ന് മഹാ ഖാപ് പഞ്ചായത്ത്

ന്യൂഡൽഹി: കേന്ദ്ര സർക്കാരിനെതിരെ ശക്തമായ സമരവുമായി കർഷക സംഘടനകൾ. ഈ മാസം 29ന് മഹാ ഖാപ് പഞ്ചായത്ത് നടത്തുമെന്ന് സമരനേതാക്കൾ അറിയിച്ചു.

വിളകൾക്ക് നിയമപരമായ ഉറപ്പുള്ള താങ്ങുവില ഏർപ്പെടുത്തുക, കടങ്ങൾ എഴുതി തള്ളുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം ചെയ്യുന്നത്. കഴിഞ്ഞ ദിവസം കർഷകർ റയിൽ രോക്കോ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. കഴിഞ്ഞ ദിവസം നിരവധി കർഷകരാണ് റെയിൽവേ ട്രാക്കിൽ കുത്തിയിരുന്നു പ്രതിഷേധിച്ചത്.

ആവശ്യങ്ങളിൽ നിന്നും പിന്നോട്ടില്ലെന്നും കേന്ദ്ര സർക്കാരുമായി മാത്രമേ ഇനി ചർച്ച നടത്തുകയുള്ളൂവെന്നും കർഷകർ വ്യക്തമാക്കി. കർഷകരുടെ വരുമാനം വർധിപ്പിക്കാൻ സർക്കാർ ശ്രമിക്കുകയാന്നെന്നും അതിന് വിവിധ പദ്ധതികൾ ആസൂത്രണം ചെയ്തിട്ടുണ്ടെന്നും കേന്ദ്ര മന്ത്രി ശിവരാജ് സിംഗ് ചൗഹാൻ പറഞ്ഞിരുന്നു.

Related Articles

- Advertisement -spot_img

Latest Articles