വെബ് ഡെസ്ക്: മൂന്നാം പാർട്ടി ആപ്ലിക്കേഷനുകൾ ഉപയോഗിച്ചു വാട്‌സ് ആപ്പ് സ്റ്റിക്കറുകൾ ഉണ്ടാക്കുന്ന യുഗത്തിന് വിട. വാട്‌സ് ആപ്പിൽ സ്വന്തമായി സ്റ്റിക്കറുകൾ ഉണ്ടാക്കാനുള്ള സൗകര്യം തുടങ്ങി. ഫോട്ടോ ഗാലറിയിൽ ഉള്ള ചിത്രങ്ങൾ ഉപയോഗിച്ചു വാട്‌സ് ആപ്പിൽ നേരിട്ട് തന്നെ സ്റ്റിക്കറുകൾ ഉണ്ടാക്കാൻ കഴിയും. ഇമോജികളും ടെസ്റ്റുകളും കൂടെ ചേർക്കാനും കഴിയും.
വാട്‌സ് ആപ്പിന്റെ ഏറ്റവും പുതിയ വേർഷനിൽ ആണ് ഈ സൗകര്യം ഉൾപ്പെടുത്തിയിരിക്കുന്നത്. ഐ ഫോണിലും ആൻട്രോയ്ഡ് ഫോണുകളിലും ലഭ്യമാണ്.
ഗ്രൂപ്പ് മെസേജുകളും തുറന്ന് നോക്കാത്ത മെസേജുകളും വെവ്വേറെ കാണുന്നതിനുള്ള പ്രത്യേക സ്ക്രീനുകളും പുതിയ വേർഷനിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
സ്റ്റിക്കർ ഉണ്ടാക്കുന്ന വിധം.
ആദ്യം വാട്‌സ് ആപ്പിന്റെ ഏറ്റവും പുതിയ വേർഷൻ ആണ് ഉപയോഗിക്കുന്നത് എന്നത് ഉറപ്പ് വരുത്തുക.
സാധാരണ മെസേജ് അയക്കുന്ന രീതിയിൽ തന്നെ മെസേജ് അയക്കാനുള്ള ആളെ / ഗ്രൂപ്പ് തുറക്കുക.
∙സ്റ്റിക്കർ ട്രേ തുറക്കാൻ ടെക്സ്റ്റ് ബോക്സിന്റെ കൂടെയുള്ള ഇമോജിയിൽ അമർത്തുക. തുടർന്ന് വലതുവശത്തുള്ള സ്റ്റിക്കർ ഐക്കണിൽ ടാപ്പുചെയ്യുക
∙’സ്റ്റിക്കർ സൃഷ്‌ടിക്കുക’ ഓപ്ഷൻ തിരഞ്ഞെടുത്ത് നിങ്ങളുടെ ഗാലറിയിൽ നിന്ന് ഒരു ചിത്രം തിരഞ്ഞെടുക്കുക
∙നിങ്ങളുടെ സ്റ്റിക്കർ ഇഷ്‌ടാനുസൃതമാക്കുക
∙സ്റ്റിക്കർ പങ്കിടാൻ അയയ്ക്കുക എന്നതിൽ ടാപ്പ് ചെയ്യുക