28.5 C
Saudi Arabia
Friday, August 22, 2025
spot_img

ഇഫ്‌താർ സംഗമവും ഈദ് മെഗാ ഷോയും; സംഘാടക സമിതി രൂപീകരിച്ചു.

ബുറൈദ: അൽ ഖസീം പ്രവാസിസംഘം ഇഫ്‌താർ സംഗമവും ഈദ് മെഗാ ഷോയും സംഘടിപ്പിക്കുന്നു. 2025 മാർച്ച്‌ 14ന് ഇഫ്‌താർ വിരുന്നും ഏപ്രിൽ 11ന് ഈദ് മെഗാ ഷോയും നടത്തും. പരിപാടിയുടെ വിജയത്തിനായി 101 അംഗ സംഘാടക സമിതി രൂപീകരിച്ചു. പ്രസിഡണ്ട് നിഷാദ് പാലക്കാട് അധ്യക്ഷത വഹിച്ചു. അൽ ഖസീം പ്രവാസിസംഘം മുഖ്യ രക്ഷാധികാരി ഷാജി വയനാട് ഉദ്ഘാടനം ചെയ്തു. രക്ഷാധികാരി സമതി അംഗം പാർവീസ് തലശ്ശേരി വിശദീകരണം നൽകി. കേന്ദ്ര കമ്മറ്റി അംഗം മനാഫ് ചെറുവട്ടൂർ പാനൽ അവതരിപ്പിച്ചു. കുടുംബവേദി രക്ഷാധികാരി സുൽഫിക്കർ അലി, കുടുംബ വേദി സെക്രട്ടറി ഫൗസിയ ഷാ, തുടങ്ങിയവർ ആശംസകൾ നേർന്നു.

കൺവീനറായി ഷാജഹാൻ ചിറവിള ഹംസയെയും ചെയർമാനായി അനീഷ് കൃഷ്ണയെയും ട്രഷററായി രമേശൻ പോളയെയും യോഗം തിരഞ്ഞെടുത്തു. പ്രോഗ്രാം കൺവീനരായി റഷീദ് മൊയ്തീൻ, ഭക്ഷണം കൺവീനർ ഷൗക്കത്ത് ഒറ്റപ്പാലം, ഗതാഗതം മുസ്തഫ തേലക്കാട്, സാമ്പത്തീകകൺവീനർ അജ്മൽ പാറക്കൽ, വളണ്ടിയർ ക്യാപ്റ്റൻ ഹേമന്ത് ഇരിങ്ങാലക്കുട, സ്റ്റേജ് സജീകരണം സജീവൻ നടുവണ്ണൂർ, പബ്ലിസിറ്റി ദിനേശ് മണ്ണാർക്കാട് എന്നിവരെയും ചുമതലപ്പെടുത്തി.

കേന്ദ്ര കമ്മറ്റി സെക്രട്ടറി ഉണ്ണി കണിയാപുരം സ്വാഗതവും, പ്രോഗ്രാം കൺവീനർ റഷീദ് മൊയ്തീൻ നന്ദിയും പറഞ്ഞു.ബുറൈദയിൽ നടന്ന രൂപീകരണ യോഗത്തിൽ വിവിധ യൂണിറ്റുകളിൽ നിന്നായി നിരവധി പ്രവർത്തകർപങ്കെടുത്തു

Related Articles

- Advertisement -spot_img

Latest Articles