റിയാദ്: സൗദി അറേബ്യയിലെ എല്ലാ ലുലു സ്റ്റോറുകളിലും നാല് ദിന ഷോപ്പിങ് ഫെസ്റ്റിവൽ. മാർച്ച് 19 മുതൽ 22 വരെ നീണ്ടു നിൽക്കുന്ന ഫെസ്റ്റിവലിൽ 50 ശതമാനം കിഴിവും അവിശ്വസനീയ ഡീലുകളുമാണ് സ്ഥാപനം വാഗ്ദാനം ചെയ്യുന്നത്. വൈവിധ്യമാർന്ന ഉൽപ്പന്നങ്ങളുടെ അതിവിപുല ശേഖരവും സമാനതകളില്ലാത്ത ഷോപ്പിങ് അനുഭവം വാഗ്ദാനം ചെയ്യുന്നതാണ് ഫെസ്റ്റിവൽ
ഇത് രണ്ടാം തവണയാണ്, രാജ്യത്തെ ലുലു ഉപഭോക്താക്കൾക്ക് ഈ സവിശേഷ വിൽപനമേള ആസ്വദിക്കാൻ അവസരം ലഭിക്കുന്നത്. ഈദ് ആഘോഷങ്ങൾക്ക് ആവശ്യമായ എല്ലാറ്റിനും പുറമെ ദൈനംദിന അവശ്യവസ്തുക്കൾ, ഇലക്ട്രോണിക്സ്, ഫാഷൻ, വീട്ടുപകരണങ്ങൾ തുടങ്ങി നിരവധി ഉൽപ്പന്നങ്ങൾക്ക് 50 ശതമാനം വിലക്കിഴിവാണ് ലഭിക്കുന്നത്.
റീട്ടെയിൽ മേഖലയിലെ ഏറ്റവും പ്രധാനപ്പെട്ട ഷോപ്പിങ് ഫെസ്റ്റിവലുകളിൽ ഒന്നാണ് ലുലു ഓൺ സെയിൽ. സമൂഹത്തിൻറെ നാനതുറകളിൽനിന്നുള്ള ഉപഭോക്താക്കളിൽനിന്ന് വ്യാപകമായ പങ്കാളിത്തമാണ് ഇതിന് ലഭിക്കുന്നത്. ഫെസ്റ്റിവൽ ഉപഭോക്താക്കൾക്ക് ഇത്തവണ കൂടുതൽ ലാഭകരവും മികച്ച ഡീലുകളുമുള്ള ഷോപ്പിങ് അനുഭവമാണ് സമ്മാനിക്കുന്നത്.
കാമ്പയിെൻറ ഭാഗമായി, ലുലു വിവിധ ഉൽപ്പന്നങ്ങൾക്ക് അസാധാരണമായ വിലക്കിഴിവുകളാണ് ഉറപ്പാക്കിയിരിക്കുന്നത്. ബന്ധുമിത്രാദികൾ ഒരുമിച്ചുചേരുന്ന ഈദ് ആഘോഷങ്ങൾക്ക് ആവശ്യമായ പലചരക്ക് സാധനങ്ങൾ, പുതിയ ഉൽപ്പന്നങ്ങൾ, ബേക്കറി, മറ്റ് ഭക്ഷ്യവസ്തുക്കൾ എന്നിവ വാങ്ങുേമ്പാൾ ഗണ്യമായ ലാഭം ഉപഭോക്താക്കൾക്ക് പ്രതീക്ഷിക്കാം. കൂടാതെ ഇലക്ട്രോണിക്സ് സെക്ഷനിൽ ഗാഡ്‌ജെറ്റുകൾ, ടെലിവിഷനുകൾ, വീട്ടുപകരണങ്ങൾ എന്നിവക്ക് ശ്രദ്ധേയമായ കിഴിവുകൾ വാഗ്ദാനം ചെയ്യുന്നുണ്ട്.
പണം രൊക്കം നൽകാനില്ലെന്നുവെച്ച് ഷോപ്പിങ് മുടക്കേണ്ടതില്ല. തവണകളായി പണം അടയ്ക്കാനുള്ള സൗകര്യങ്ങൾ ഉപഭോക്താക്കളുടെ തെരഞ്ഞെടുപ്പിന് അനുയോജ്യമായ വിധത്തിൽ ഏർപ്പെടുത്തിയിട്ടുണ്ട്. ‘ടാബി’, ‘തമാറ’ എന്നീ ആപ്പുകളിലൊന്ന് തെരഞ്ഞെടുത്ത് തവണകളായി പണമടയ്ക്കാം. അല്ലെങ്കിൽ ‘അഖ്‌വാര’ എന്ന ആപ്പിലൂടെ അടവ് തവണ 36 മാസം വരെ നീട്ടാം. ഇത് എളുപ്പവും ബജറ്റ് സൗഹൃദവുമായ ഷോപ്പിങ് അനുഭവം ഉറപ്പാക്കുന്നു. എല്ലാ ഉൽപ്പന്നങ്ങൾക്കും അവിശ്വസനീയമായ ഡീലുകളോടെ, ഈദിനും അതിനുശേഷവും നിങ്ങൾക്ക് ആവശ്യമുള്ളതെല്ലാം ലഭിക്കാനുള്ള ഉപഭോക്താക്കളുടെ പ്രിയപ്പെട്ട ലക്ഷ്യസ്ഥാനമാണ് ലുലു ഓൺ സെയിൽ!