31.5 C
Saudi Arabia
Thursday, August 21, 2025
spot_img

ഡാക്കർ റാലി ചാമ്പ്യൻ യ​സീ​ദ് അ​ൽ റാ​ജ്​​ഹി​ക്ക്​ കി​രീ​ടാ​വ​കാ​ശി ​ സ്വീ​ക​ര​ണം ന​ൽ​കി

ജിദ്ദ: 2025 ലെ സൗദി ഡാക്കർ റാലിയിൽ ചാമ്പ്യനായ സൗദി മോട്ടോർ സ്പോർ​ട്​​സ് താരം യ​സീ​ദ് അ​ൽ റാ​ജ്​​ഹി​ക്ക്​ കി​രീ​ടാ​വ​കാ​ശി അമീർ മുഹമ്മദ് ബിൻ സൽമാൻ ​ സ്വീ​ക​ര​ണം ന​ൽ​കി.

മോട്ടോർ സ്പോർട്ടിൽ ആഗോളതലത്തിൽ പ്രശസ്‌തമായ ചാമ്പ്യൻ ഷിപ്പിൽ ചരിത്ര നേട്ടം കൈവരിക്കുന്ന പ്രഥമ റേസർ എന്ന നിലയിലാണ് യ​സീ​ദ് അ​ൽ റാ​ജ്​​ഹി​യെ ആദരിച്ചത്. ജിദ്ദ അൽ സലാം കൊട്ടാരത്തിലെ ഓഫീസിലാണ് ചടങ്ങ് സംഘടിപ്പിച്ചത്. നിരവധി അന്താരാഷ്ട്ര മത്സരാർഥികളുമായി കടുത്ത മത്സരത്തിന് ശേഷമാണ് യ​സീ​ദ് അ​ൽ റാ​ജ്​​ഹി​ചാമ്പ്യൻഷിപ് കിരീടം നേടിയത്.

യ​സീ​ദ് അ​ൽ റാ​ജ്​​ഹി​യുടെ ചരിത്ര നേട്ടത്തെ കിരീടാവക്ഷി പ്രശംസിച്ചു. ഈ ​നേ​ട്ടം സൗ​ദി കാ​യി​ക​താ​ര​ങ്ങ​ൾ​ക്ക്​​ ​പ്ര​ചോ​ദ​ന​വും ​പ്രോ​ത്സാ​ഹ​ന​വു​മാ​കു​മെ​ന്ന്​ കി​രീ​ടാ​വ​കാ​ശി പറഞ്ഞു. സ്വീകരത്തിന് യ​സീ​ദ് അ​ൽ റാ​ജ്​​ഹി​ കിരീടാവകാശിക്ക് വന്ദി അറിയിച്ചു. കായിക താരങ്ങൾക്കുള്ള കിരീടാവകാശിയുടെ കരുതലും പിന്തുണയുമാണിത്. രാജ്യത്തിൻറെ അഭിലാഷങ്ങൾ നേടിയെടുക്കുന്നതിന് കഠിനാധ്വാനം ചെയ്യാനും അന്തർ ദേശീയ തലത്തിൽ രാജ്യത്തിൻറെ യശസ് ഉയർത്തിപിടിക്കുന്നതിനുള്ള പ്രചോതനവുമാണ് ഈ ആദരവെന്നും സ്വീകരണത്തിനുള്ള നന്ദിയിൽ യ​സീ​ദ് അ​ൽ റാ​ജ്​​ഹി​ പറഞ്ഞു. \

ചട​ങ്ങി​ൽ കാ​യി​ക​മ​ന്ത്രി അ​മീ​ർ അ​ബ്​​ദു​ൽ അ​സീ​സ് ബി​ൻ തു​ർ​ക്കി, സൗ​ദി ഓ​ട്ടോ​മൊ​ബൈ​ൽ ആ​ൻ​ഡ് മോ​ട്ടോ​ർ​സൈ​ക്കി​ൾ ഫെ​ഡ​റേ​ഷ​ൻ ഡ​യ​റ​ക്ട​ർ ബോ​ർ​ഡ് ചെ​യ​ർ​മാ​ൻ അ​മീ​ർ ഖാ​ലി​ദ് ബി​ൻ സു​ൽ​ത്താ​ൻ ബി​ൻ അ​ബ്​​ദു​ല്ല ബി​ൻ ഫൈ​സ​ൽ എ​ന്നി​വ​ർ പ​​ങ്കെ​ടു​ത്തു.

 

Related Articles

- Advertisement -spot_img

Latest Articles