39.8 C
Saudi Arabia
Friday, August 22, 2025
spot_img

‘നാ​ശം വി​ത​ക്കു​ന്ന വി​ഷ​മാ​ണ് ല​ഹ​രി’; ലഹരി വിരുദ്ധ പ്രതിജ്ഞയുമായി കെഎംസിസി ഇഫ്‌താർ

ജിദ്ദ: ജി​ദ്ദ​യി​ലെ മ​ത, സാ​മൂ​ഹി​ക, രാ​ഷ്ട്രീ​യ, സാം​സ്‌​കാ​രി​ക രം​ഗ​ത്തെ പ്ര​മു​ഖ​രെ​യും കെഎംസിസി ഭാരവാഹികളെയും പങ്കെടുപ്പിച്ചു കെഎംസിസി ജിദ്ദ സെൻട്രൽ കമ്മിറ്റി നടത്തിയ മെഗാ ഇഫ്‌താർ ശ്രദ്ധേയമായി.

സർവ നാശത്തിൻറെയും വിഷ വിത്തായ ലഹരി പള്ളിക്കൂടങ്ങളിൽ പോലും വിപണനം നടത്തി കൊണ്ടിരിക്കുകയാണ്. മാരക വിപത്തിൽ നിന്നും നാടിനെയും കുടുംബത്തെയും രക്ഷിക്കാനും സർക്കാരിൻറെയും പോസിന്റെയും നിസ്സംഗത തുറന്ന് കാണിക്കാനും ‘നാ​ശം വി​ത​ക്കു​ന്ന വി​ഷ​മാ​ണ് ല​ഹ​രി’ എ​ന്ന ശീ​ർ​ഷ​ക​ത്തി​ൽ ജി​ദ്ദ കെ.​എം.​സി.​സി നടത്തുന്ന കാമ്പയിൻ പാ​ണ​ക്കാ​ട് ബ​ഷീ​റ​ലി ശി​ഹാ​ബ് ത​ങ്ങ​ൾ ച​ട​ങ്ങി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. കെ.​എം.​സി.​സി ജി​ദ്ദ പ്ര​സി​ഡ​ന്റ് അ​ബൂ​ബ​ക്ക​ർ അ​രി​മ്പ്ര ല​ഹ​രി വി​രു​ദ്ധ സ​ത്യ പ്ര​തി​ജ്ഞ ചൊ​ല്ലി​ക്കൊ​ടു​ത്തു.

യുഎൻ സുസ്ഥിര വികസന ലക്ഷ്യങ്ങൾ അടിസ്‌ഥാനമാക്കി പരിശീലിപ്പിക്കുന്ന യൂത്ത് അംബാസഡർ പ്രോഗ്രാമിലേക്ക് തെരെഞ്ഞെടുക്കപ്പെട്ട ഫെ​ല്ലാ മെ​ഹ​കി​ന് കെ.​എം.​സി.​സി ഉ​പ​ഹാ​രം വേ​ൾ​ഡ് കെ.​എം.​സി.​സി പ്ര​സി​ഡ​ന്റ് കെ.​പി. മു​ഹ​മ്മ​ദ് കു​ട്ടി കൈ​മാ​റി. കുട്ടിഹസ്സൻ ദാരിമി പ്രാർത്ഥന നടത്തി. റഫീഖ് ഫൈസി മഗ്‌രിബ് നിസ്‌കാരത്തിന് നേതൃത്വം നൽകി.

കെ.​എം.​സി.​സി ഭാ​ര​വാ​ഹി​ക​ൾ, ജി​ല്ല, ഏ​രി​യ, മ​ണ്ഡ​ലം, പ​ഞ്ചാ​യ​ത്ത് നേ​താ​ക്ക​ൾ ഇ​ഫ്താ​ർ വി​രു​ന്നി​ന് നേ​തൃ​ത്വം ന​ൽ​കി. അ​ബൂ​ബ​ക്ക​ർ അ​രി​മ്പ്ര അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ.​പി മു​ഹ​മ്മ​ദ് കു​ട്ടി, അ​ഹ​മ്മ​ദ് പാ​ള​യാ​ട്ട്, ഉ​ബൈ​ദ് ത​ങ്ങ​ൾ മേ​ലാ​റ്റൂ​ർ, ഹ​ക്കീം പാ​റ​ക്ക​ൽ എ​ന്നി​വ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്നു. വി.​പി മു​സ്ത​ഫ സ്വാ​ഗ​ത​വും അ​ബ്ദു​റ​ഹ്മാ​ൻ വെ​ള്ളി​മാ​ടു​ക്കു​ന്ന്‌ ന​ന്ദി​യും പ​റ​ഞ്ഞു. സി.​കെ. റ​സാ​ഖ് മാ​സ്റ്റ​ർ, എ.​കെ ബാ​വ, ഇ​സ്ഹാ​ഖ് പൂ​ണ്ടോ​ളി, നാ​സ​ർ മ​ച്ചി​ങ്ങ​ൽ, ശി​ഹാ​ബ് താ​മ​രാ​ക്കു​ളം, ഹ​സ​ൻ ബ​ത്തേ​രി, ല​ത്തീ​ഫ് ക​ള​രാ​ന്തി​രി, ജ​ലാ​ൽ തേ​ഞ്ഞി​പ്പ​ലം, ല​ത്തീ​ഫ് വെ​ള്ള​മു​ണ്ട, സാ​ബി​ൽ മ​മ്പാ​ട്, ഷ​ക്കീ​ർ മ​ണ്ണാ​ർ​ക്കാ​ട്, സു​ബൈ​ർ വ​ട്ടോ​ളി, ഷൗ​ക്ക​ത്ത് ഒ​ഴു​കൂ​ർ, അ​ഷ്‌​റ​ഫ്‌ താ​ഴെ​ക്കോ​ട്, സി​റാ​ജ് ക​ണ്ണ​വം, വി​വി​ധ ജി​ല്ല ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ൾ എ​ന്നി​വ​ർ പ​രി​പാ​ടി​ക്ക് നേ​തൃ​ത്വം ന​ൽ​കി.

 

Related Articles

- Advertisement -spot_img

Latest Articles