ബോചെ സംസാരിച്ചിരുന്നെങ്കിലും മറുപടി നല്‍കിയിട്ടില്ല
ദുബൈ: കേരളീയരുടെ കൂട്ടായ പ്രവര്‍ത്തനത്തിലൂടെ സൗദിയിലെ വധശിക്ഷയില്‍ നിന്ന് മോചിതനാവാല്‍ പോകുന്ന അബ്?ദുറഹീമിനെ കുറിച്ച് സിനിമ ചെയ്യാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് സംവിധായകന്‍ ബ്ലസി. ദുബൈയില്‍ ‘ആടുജീവിതം’ സിനിമ സംബന്ധിച്ച പത്ര സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ബ്ലെസി. ദുബൈയിലേക്ക് വരാനുള്ള വിമാനം മുടങ്ങിനില്‍ക്കുന്ന സമയത്താണ് ബോബി ചെമ്മണ്ണൂര്‍ ഇക്കാര്യം പറഞ്ഞുകൊണ്ട് വിളിക്കുന്നത് റഹീമിന്റെ കേസിനെ സംബന്ധിച്ച് ശരിയായ ധാരണയുണ്ടായിരുന്നില്ല. ബോചെ ഇക്കാര്യം വിശദീകരിച്ചു തന്നിരുന്നെങ്കിലും ആടുജീവിതം പോലെ ഒരു സിനിമ എടുക്കാന്‍ താല്‍പര്യമില്ല. അതിനാല്‍ അദ്ദേഹത്തിന് കൃത്യമായി മറുപടി നല്‍കാന്‍ സാധിച്ചിട്ടില്ല. മൂന്നു മാസത്തില്‍ ഒരു സിനിമയെന്നത് എനിക്ക് പറ്റുന്നതല്ല. ആരെങ്കിലും റഹീമിനെ കുറിച്ച് സിനിമയെടുക്കുന്നുവെങ്കില്‍ അവര്‍ക്ക് നന്മകള്‍
‘ആടുജീവിതം’ സിനിമക്ക് മികച്ച പ്രതികരണമാണ് ഗള്‍ഫ് നാടുകളില്‍ ലഭിക്കുന്നതെന്നും മലയാളികളല്ലാത്ത, അറബികടക്കമുള്ള പ്രേക്ഷകരും മികച്ച അഭിപ്രായമാണ് അറിയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സിനിമക്ക് ഓസ്‌കര്‍ നേട്ടം കൈവരിക്കാനാകുമെന്ന് ചടങ്ങില്‍ സംസാരിച്ച ചിത്രത്തിലെ അഭിനേതാവും ഒമാനി പൗരനുമായ താലിബ് അല്‍ ബലൂഷി പറഞ്ഞു. സിനിമയിലെ അഭിനേതാവ് കെ.ആര്‍ ഗോകുല്‍, പിന്നണി ഗായകന്‍ ജിതിന്‍ രാജ് എന്നിവരും പത്രസമ്മേളനത്തില്‍ പ?ങ്കെടുത്തു.
photo: blessi director
സംവിധായകന്‍ ബ്ലെസി ദുബൈയില്‍ മാധ്യമ?ങ്ങളോട്? സംസാരിക്കുന്നു