“നീ ഒരു സിംഹമാണ്, ഭയപ്പെടരുത്”; ബജ്‌രംഗ്ദളിനെ ചോദ്യം ചെയ്ത ദീപക്കിനെ അഭിനന്ദിച്ച് രാഹുൽ ഗാന്ധി

ന്യൂഡൽഹി: തന്റെ ഗ്രാമത്തിൽ അതിക്രമം കാണിച്ച ബജ്‌രംഗ്ദൾ പ്രവർത്തകരെ ധീരമായി ചോദ്യം ചെയ്ത ദീപക് എന്ന യുവാവിനെ അഭിനന്ദിച്ച് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ദീപക്കുമായി ഫോണിൽ സംസാരിച്ച രാഹുൽ ഗാന്ധി, അദ്ദേഹത്തിന്റെ ധീരതയെ വാനോളം പുകഴ്ത്തി. “നീ ഒരു സിംഹമാണ്, ആരെയും ഭയപ്പെടേണ്ടതില്ല. നിനക്കൊപ്പം ഞാനുണ്ട്, രാജ്യം മുഴുവനുണ്ട്” എന്നായിരുന്നു രാഹുലിന്റെ വാക്കുകൾ. സാധാരണക്കാർക്കിടയിൽ വിദ്വേഷം പടർത്തുന്നവർക്കെതിരെ ശബ്ദമുയർത്താൻ ദീപക് കാണിച്ച ചങ്കൂറ്റം മറ്റുള്ളവർക്ക് മാതൃകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഗ്രാമത്തിലെ ഒരു ആരാധനാലയത്തിന് നേരെ ആക്രമണം നടത്താൻ ശ്രമിച്ച സംഘത്തെയാണ് ദീപക് തനിയെ നേരിട്ടത്. ഈ സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ദീപക്കിന് എല്ലാവിധ നിയമസഹായവും പിന്തുണയും ഉറപ്പാക്കാൻ പ്രാദേശിക കോൺഗ്രസ് നേതൃത്വത്തിന് രാഹുൽ ഗാന്ധി നിർദ്ദേശം നൽകി. ഭയമില്ലാത്ത ഇന്ത്യയെ കെട്ടിപ്പടുക്കാൻ ദീപക്കിനെപ്പോലുള്ള യുവാക്കൾ മുന്നോട്ട് വരണമെന്നും, വിദ്വേഷ രാഷ്ട്രീയത്തിനെതിരായ പോരാട്ടത്തിൽ ഇത്തരം ചെറുത്തുനിൽപ്പുകൾക്ക് വലിയ പ്രാധാന്യമുണ്ടെന്നും രാഹുൽ ഗാന്ധി വ്യക്തമാക്കി.

 

Related Articles

- Advertisement -spot_img

Latest Articles