ജിദ്ദ: വിദേശ തീർഥാടകർ സൗദി അറേബ്യയിൽ പ്രവേശിച്ച തീയതി മുതൽ 90 ദിവസമാണ് ഉംറ വിസയുടെ കാലാവധിയെന്ന് വീണ്ടും വ്യക്തമാക്കി ഹജ്ജ്, ഉംറ മന്ത്രാലയം. തീർഥാടകർ ദുൽഖഅദ് 29 ന് മുമ്പ് തന്നെ രാജ്യം വിടുകയും വേണം.
മന്ത്രാലയത്തിന്റെ എക്‌സ് അക്കൗണ്ടിന്റെ “ബെനിഫിഷ്യറി കെയറി”ലൂടെ നിരവധി ആളുകൾ ഉന്നയിച്ച ചോദ്യങ്ങൾക്കുള്ള മറുപടിയിലാണ് മന്ത്രാലയം ഇക്കാര്യം വ്യക്തമാക്കിയത്. തൊണ്ണൂറ് ദിവസത്തെ കാലാവധി അവസാനിച്ചതിന് ശേഷം ഉംറ വിസ നീട്ടാനാവില്ല. കൂടാതെ, ഉംറ വിസ മറ്റ് വിസകളിലേക്ക് മാറ്റാനും സാധിക്കില്ല. വ്യക്തികൾക്കുള്ള ഉംറ സേവനങ്ങൾക്കായുള്ള അംഗീകൃത ഇലക്‌ട്രോണിക് പ്ലാറ്റ്‌ഫോമുകളിലൂടെ ഉംറ വിസയ്ക്കായി https://nusuk. sa/ar/partners എന്ന ലിങ്ക് വഴി അപേക്ഷിക്കാം.