ന്യൂ ഡെൽഹി ലോകസഭ തെരെഞ്ഞെടുപ്പ് റിപ്പോർട്ട് ചെയ്യുന്നതിന് അന്താരാഷ്ട്ര വാർത്താ ചാനൽ അൽ ജസീറക്ക് അനുമതിയില്ല. കഴിഞ്ഞ ദിവസം നടന്ന തെരഞ്ഞെടുപ്പ് റിപ്പോർടിനങ്ങിനിടെയാണ് കേന്ദ്രം വിസ നിഷേധിച്ച വിവരം ജസീറ പുറത്തുവിട്ടത്. നേരത്തെയും പല വിദേശ മാധ്യമങ്ങൾക്കും മോദി സർക്കാർ വിസ നിഷേധിച്ചിട്ടുണ്ട് 2002 ലെ ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് ബി ബി സി പുറത്തിറക്കിയ ഡോക്കുമെന്ററിക്ക് പ്രദർശന വിലക്ക് ഏർപ്പെടുത്തിയതിന് പിന്നാലെ ജസീറക്കും വിലക്ക് ഏർപ്പെടുത്തിയിരുന്നു.