കോഴിക്കോട് ഓട്ടോ ഡ്രൈവർ വെട്ടേറ്റുമരിച്ചു. നഗരത്തിലെ വെള്ളയിൽ പണിക്കർ റോഡിലാണ് ഓട്ടോ ഡ്രൈവർ വെട്ടേറ്റ് മരിച്ചത്. ഗാന്ധിനഗർ സ്വദേശി ശ്രീകാന്ത് (47) ആണ് മരിച്ചത്. റോഡിന്റെ ഒരുഭാഗത്ത് ശ്രീകാന്തിന്റെ ഓട്ടോ നിർത്തിയിട്ടിരുന്നതായാണ് കാണുന്നത്. മറുഭാഗത്താണ് മൃതദേഹം കിടന്നിരുന്നത്. ശരീരത്തിൽ നിരവധി വെട്ടേറ്റ പാടുകളും കാണുന്നുണ്ട്.
ശ്രീകാന്തിന്റെ ഉടമസ്ഥതയിലുള്ള കാർ ഏതാനും ദിവസം മുമ്പ് അജ്ഞാതർ കത്തിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ടും പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. നേരത്തെ നടന്ന ഒരു കൊലപാതകക്കേസിൽ പ്രതിയാണ് ശ്രീകാന്ത് എന്ന് പറയപ്പെടുന്നു. ഓട്ടോയിൽ മദ്യപിച്ച് ഉറങ്ങിയ ഒരാളെ പൊലീസ് ചോദ്യംചെയ്യുന്നുണ്ട്.