മക്ക: മലപ്പുറം സുന്നി മഹല്‍ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന സുന്നി യുവജന സംഘത്തിലെ ഹാജിമാര്‍ മക്കയില്‍ എത്തി. സുന്നി യുവജന സംഘം സെക്രട്ടറി അബ്ദുല്‍ സമദ് പൂക്കോട്ടൂര്‍, ഉമ്മര്‍ വാഫി എന്നിവര്‍ നയിക്കുന്ന സംഘത്തില്‍ അന്‍പത് ഹാജിമാരുണ്ട് പാണക്കാട് ഹൈദര്‍ അലി ശിഹാബ് തങ്ങളുടെ മരുമകന്‍ നാസര്‍ കോയ തങ്ങളും സംഘത്തിൽ ഹജ്ജിനെത്തിയിട്ടുണ്ട്.
മക്ക ഹറമിനടുത്തു ഹില്‍ട്ടന്‍ ഹോട്ടലിലെ ത്തിയ എസ് വൈ എസ് സംഘത്തിനു മക്ക കെഎംസിസി സ്വീകരണം നല്‍കി. കെഎംസിസി നാഷണല്‍ കമ്മിറ്റി പ്രസിഡന്റ് കുഞ്ഞിമോന്‍ കാക്കിയ, മക്ക കെഎംസിസി ജനറല്‍ സെക്രട്ടറി മുജീബ് പൂക്കോട്ടൂര്‍, ചെയര്‍മാന്‍ സുലൈമാന്‍ മാളിയേക്കല്‍, നാസര്‍ കിന്‍സാറ, മുസ്തഫ മുഞ്ഞകുളം, കുഞ്ഞാപ്പ പൂക്കോട്ടൂര്‍, സക്കീര്‍ കാഞ്ഞങ്ങാട് സിദ്ധീഖ് കൂട്ടിലങ്ങാടി, എന്നിവര്‍ സ്വീകരണത്തിന് നേതൃത്വം നല്‍കി.