തെഹ്റാൻ: ഇറാന്‍റെ പുതിയ പ്രസിഡന്‍റായി ഒന്നാം വൈസ് പ്രസിഡന്‍റ് മുഹമ്മദ് മുഖ്ബറിനെ നിയമിച്ചു. പ്രസിഡന്‍റ് ഇബ്രാഹിം റഈസി ഹെലികോപ്ടർ അപകടത്തിൽ മരണപ്പെട്ടത്തിനെ തുടർന്നാണ് പരമോന്നത നേതാവ് അലി ഖാംനഈ ഇടക്കാല പ്രസിഡന്‍റായി മുഖ്ബറിനെ നിയമിച്ചത്.
ഇബ്രാഹിം റഈസി പ്രസിഡന്‍റായി ചുമതലയേറ്റതിനു പിന്നാലെയാണ് മുഖ്ബറിനെ ഒന്നാം വൈസ് പ്രസിഡന്റായി തെരഞ്ഞെടുത്തിരുന്നത്. നേരത്തെ ചാരിറ്റി പ്രവർത്തനങ്ങൾക്കുള്ള നിക്ഷേപ ഫണ്ടായ ‘സെറ്റാഡി’ന്റെ മേധാവിയായി പ്രവർത്തിച്ചിട്ടുണ്ട്. യൂറോപ്യന്‍ യൂനിയന്‍ പുറത്തിറക്കിയ ഉപരോധ പട്ടികയില്‍ മുഖ്ബറും ഉണ്ടായിരുന്നു. പിന്നീട് അദ്ദേഹത്തെ പട്ടികയിൽനിന്ന് ഒഴിവാക്കുകയായിരുന്നു