41.6 C
Saudi Arabia
Friday, August 22, 2025
spot_img

ഇ​ന്ത്യ​ൻ പ്രീ​മി​യ​ർ ലീ​ഗ്; ഹൈദരാബാദിന് നാണം കെട്ട തോൽവി

ചെ​ന്നൈ: ഇ​ന്ത്യ​ൻ പ്രീ​മി​യ​ർ ലീ​ഗ് ഫൈനൽ മൽസരത്തിൽ  ഹൈ​ദ​രാ​ബാ​ദ് സ​ൺ​റൈ​സേ​ഴ്സി​നെ എ​ട്ടു വി​ക്ക​റ്റി​ന് ത​ക​ർ​ത്ത് കൊൽക്കത്ത നൈ​റ്റ് റൈ​ഡേ​ഴ്സ് ജേ​താ​ക്ക​ളായി.  ഹൈ​ദ​രാ​ബാ​ദ് 113/10 (18.3) കൊൽക്കത്ത 114/2(10.3).

ടോ​സ് നേ​ടി ബാ​റ്റിം​ഗ് തെ​ര​ഞ്ഞെ​ടു​ത്ത ഹൈ​ദ​രാ​ബാ​ദി​ന് തൊ​ട്ട​തെ​ല്ലാം പി​ഴ​യ്ക്കു​ന്ന കാ​ഴ്ച​യാ​ണ് ചെ​ന്നൈ എം.​എ.​ചി​ദം​ബ​രം സ്‌​റ്റേ​ഡി​യ​ത്തി​ല്‍ ക​ണ്ട​ത്. ഹൈദരാബാദിന്റെ പ്രശസ്തരായ ഏ​ഴു താ​ര​ങ്ങ​ൾ​ക്ക്  ര​ണ്ട​ക്കം ക​ട​ക്കാ​ൻ ക​ഴി​ഞ്ഞി​ല്ല.

18.3 ഓ​വ​റി​ല്‍ 113 റ​ൺ​സി​ന് ആൾ ഔട്ട് ആയതോടെ  ഐ​പി​എ​ൽ ഫൈ​ന​ൽ ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും ചെ​റി​യ സ്കോ​റിൽ പുറത്താവുന്ന ടീം എന്ന പേരും  സ​ൺ​റൈ​സേ​ഴ്സി​ന് കിട്ടി . 24 റ​ൺ​സെ​ടു​ത്ത ക്യാ​പ്റ്റ​ൻ പാ​റ്റ് ക​മ്മി​ൻ​സ് ആ​ണ് ടോ​പ് സ്കോ​റ​ർ.

10.3 ഓ​വ​റി​ല്‍ ര​ണ്ട് വി​ക്ക​റ്റിന്റെ നഷ്ടത്തിൽ  കൊൽക്കത്ത ല​ക്ഷ്യം കണ്ടു. വെ​ങ്ക​ടേ​ഷ് അ​യ്യ​ര്‍ (26 പ​ന്തി​ല്‍ പു​റ​ത്താ​വാ​തെ 52), റ​ഹ്മാ​നു​ള്ള ഗു​ര്‍​ബാ​സ് (32 പ​ന്തി​ല്‍ 39) എ​ന്നി​വ​രാ​ണ് കൊൽക്കത്ത​യെ വി​ജ​യ​ത്തി​ലേ​ക്ക് ന​യി​ച്ച​ത്.

39 റ​ൺ​സെ​ടു​ത്ത റ​ഹ്മ​നു​ള്ള ഗു​ർ​ബ​സി​ന്‍റെ​യും ആ​റ് റ​ൺ​സെ​ടു​ത്ത സു​നി​ല്‍ ന​രെ​യ്ന്‍റെ​യും വി​ക്ക​റ്റാ​ണ് കൊൽക്കത്ത​യ്ക്ക് ന​ഷ്ട​മാ​യ​ത്. മൂ​ന്ന് വി​ക്ക​റ്റ് നേ​ടി​യ ആ​ന്ദ്രേ റ​സ​ലും ര​ണ്ട് വി​ക്ക​റ്റ് വീ​തം വീ​ഴ്ത്തി​യ മി​ച്ച​ല്‍ സ്റ്റാ​ര്‍​ക്ക്, ഹ​ര്‍​ഷി​ത് റാ​ണ എ​ന്നി​വ​രാ​ണ് ഹൈ​ദ​രാ​ബാ​ദി​നെ ത​ക​ര്‍​ത്ത​ത്.

 

Related Articles

- Advertisement -spot_img

Latest Articles