ഇടുക്കി: ഇടുക്കി പൈനാവിൽ യുവാവ് രണ്ടു വീടുകൾക്ക് തീയിട്ടു. കൊച്ചുമലയിൽ ലിൻസ് മാതാവ് അന്നക്കുട്ടി എന്നിവർ താമസിക്കുന്ന വീടുകൾക്കാണ് തീയിട്ടത്. സംഭവത്തിൽ കഞ്ഞിക്കുഴി നിരപ്പിൽ സന്തോഷിനെ പോലീസ് അറസ്റ്റ് ചെയ്തു. അന്നക്കുട്ടിയുടെ മകൾ പ്രിൻസിയുടെ രണ്ടാം ഭർത്താവാണ് സന്തോഷ്. രണ്ടു വീട്ടിലും ആളില്ലാത്ത സമയത്താണ് തീയിട്ടത്. ആളപായമില്ല, അന്നക്കുട്ടിയുടെ വീട് പൂർണമായും ലിൻസിന്റെ വീട് ഭാഗികമായും കത്തിനശിച്ചു.
ലിൻസിന്റെ രണ്ടര വയസ്സുള്ള മകളുടെയും അന്നക്കുട്ടിയുടെയും ദേഹത്ത് സന്തോഷ് പെട്രോളൊഴിച്ച് തീകൊളുത്തിയിരുന്നു. അന്നക്കുട്ടിക്കു 30 ശതമാനവും കുഞ്ഞിനു 15 ശതമാനവും പൊള്ളലേൽക്കുകയും ചെയ്തു. പൊള്ളലേറ്റ അന്നക്കുട്ടിയെയും ലിയയെയും ഇടുക്കി മെഡിക്കൽ കോളജിൽ പ്രാഥമിക ചികിത്സ നൽകിയ ശേഷം കോട്ടയം മെഡിക്കൽ കോളജിലേക്ക് മാറ്റി.
ഇറ്റലിയിൽ നഴ്സായി ജോലി ചെയ്യുന്ന ഭാര്യ പ്രിൻസിയെ തിരിച്ച് വിളിക്കണമെന്നും ഭാര്യയുടെ ശമ്പളം തനിക്ക് നൽകണമെന്നും സന്തോഷ് അന്നക്കുട്ടിയോട് ആവശ്യപ്പെട്ടിരുന്നു. സന്തോഷിന്റെ ഭാര്യയെ വിദേശത്തേക്ക് അയക്കുന്നതിലുള്ള എതിർപ്പാണ് സംഭവത്തിനു പിന്നിലെന്നാണ് പൊലീസ് അറിയിച്ചത്. ഇതിനു തുടർച്ചയാണ് ഇന്നത്തെ വീടിന് തീവെപ്പും